Asianet News MalayalamAsianet News Malayalam

വരുന്നൂ മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനോടുകൂടിയ പുതിയ ടൊയോട്ട ഫോർച്യൂണർ

പുതിയ ടൊയോട്ട ഫോർച്യൂണർ 2024-ൽ ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും സഹിതം പുതിയ ഇന്റീരിയറും ലഭിക്കും. 

Toyota Fortuner Mild-Hybrid Launch Follow Up
Author
First Published Nov 21, 2023, 9:22 AM IST

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട യൂറോപ്യൻ വിപണിയിൽ ഹിലക്‌സ് ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്കിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. ഹിലക്സ് MHEV എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ പിക്കപ്പ് യൂറോപ്യൻ വിപണിക്കായി തായ്‌ലൻഡിൽ നിർമ്മിക്കും. പുതിയ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പുതിയ ടൊയോട്ട ഫോർച്യൂണർ, ലാൻഡ് ക്രൂയിസർ പ്രാഡോ, ലാൻഡ് ക്രൂയിസർ 70 എന്നിവയുൾപ്പെടെ മറ്റ് ടൊയോട്ട മോഡലുകളിലും അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയ ടൊയോട്ട ഫോർച്യൂണർ 2024-ൽ ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും സഹിതം പുതിയ ഇന്റീരിയറും ലഭിക്കും. ഇന്നോവ ക്രിസ്റ്റയ്ക്ക് അടിവരയിടുന്ന IMV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ ഫോർച്യൂണർ. എന്നിരുന്നാലും, അടുത്ത തലമുറ മോഡൽ ഒരു പുതിയ TNGA-F ആർക്കിടെക്ചറിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ലാൻഡ് ക്രൂയിസർ 300, ലെക്‌സസ് എൽഎക്‌സ് 500ഡി, ടകോമ പിക്കപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം ആഗോള കാറുകൾക്ക് ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമിടുന്നു. ഈ ഫ്ലെക്സിബിൾ ആർക്കിടെക്ചർ വ്യത്യസ്ത ബോഡി ശൈലികൾക്കും ICE, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾക്കും അനുയോജ്യമാണ്.

48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് പുതിയ ടൊയോട്ട ഹിലക്സ് MHEV യുടെ ഹൃദയം. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സംയോജനം സാധാരണ മോഡലിനെ അപേക്ഷിച്ച് ഇന്ധനക്ഷമത 10 ശതമാനം വർധിപ്പിച്ചതായി കമ്പനി അവകാശപ്പെടുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഹൈബ്രിഡ് സജ്ജീകരണത്തിൽ 48-വോൾട്ട് ബാറ്ററി, ഒരു ചെറിയ ഇലക്ട്രിക് മോട്ടോർ ജനറേറ്റർ, മറ്റ് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. വാഹനം ഒരു സ്റ്റോപ്പ്/സ്റ്റാർട്ട് സിസ്റ്റവുമായി വരുന്നു. 

48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സജ്ജീകരണമുള്ള അതേ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ പുതിയ ടൊയോട്ട ഫോർച്യൂണറിലും ലഭിക്കും. പുതിയ മോഡൽ ടകോമ പിക്കപ്പിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട ഓഫ്-റോഡ് ക്രെഡൻഷ്യലുകൾക്കായുള്ള അഗ്രസീവ് ഫ്രണ്ട് ബമ്പർ ഡിസൈൻ, വിശാലമായ ഫെൻഡർ ഫ്ലെയറുകൾ, ശക്തമായ വളവുകളും ക്രീസുകളുമുള്ള ഫ്ലാറ്റ് ബോണറ്റ്, വെളുത്ത ബോഡി വർക്കോടുകൂടിയ കറുത്ത നിറമുള്ള മേൽക്കൂര, ഫ്ലേഡ് വീൽ ആർച്ചുകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രമുഖ ക്ലാഡിംഗ് എന്നിവ ഇതിന് ഉണ്ടായിരിക്കും. എസ്‌യുവിക്ക് 2.4 ലിറ്റർ ഹൈബ്രിഡ് ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും. ഇത് നിലവിൽ ലെക്സസ്, ടൊയോട്ട മോഡലുകൾക്ക് കരുത്ത് പകരുന്നു.

വൈദ്യുത മോട്ടോർ മെച്ചപ്പെടുത്തിയ ടോർക്ക് അസിസ്റ്റ് നൽകുമെന്നും റീജനറേറ്റീവ് ബ്രേക്കിംഗിനെ പിന്തുണയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം ഹിലക്‌സിന്റെ ഓഫ്-റോഡ്, ടോവിംഗ് കഴിവുകളിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നും കമ്പനി അവകാശപ്പെടുന്നു, കൂടാതെ പിക്കപ്പ് 700 എംഎം വാട്ടർ വേഡിംഗ് ഡെപ്‍ത് വാഗ്ദാനം ചെയ്യുന്നത് തുടരും.

Follow Us:
Download App:
  • android
  • ios