Asianet News MalayalamAsianet News Malayalam

ബലേനോയെ പേരുമാറ്റി ടൊയോട്ടയുടെ 'കുപ്പിയിലാക്കി' മാരുതി, കാരണം ഇതാണ്!

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. ഇങ്ങനൊരു സങ്കരയിനം മോഡല്‍ എന്തിന് എന്ന് സംശയിക്കുന്നവരുണ്ടാകും. 

Toyota Glanza Teaser
Author
Mumbai, First Published Apr 28, 2019, 4:03 PM IST

Toyota Glanza Teaser

ദില്ലി: ഗ്ലാന്‍സ എന്നു കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ വാഹന ഭീമനായ മാരുതിയും ജാപ്പനീസ് വാഹനഭീമന്‍ ടൊയോട്ടയും കൈകോര്‍ത്ത് നിരത്തിലെത്തിക്കുന്ന പുതിയ മോഡലാണ് ഗ്ലാന്‍സ. ഇനിയും മനസിലാകാത്ത വാഹനപ്രേമികള്‍ക്ക് ഒറ്റ വാക്കില്‍ കാര്യം പിടികിട്ടും. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 

Toyota Glanza Teaser

ഇങ്ങനൊരു സങ്കരയിനം മോഡല്‍ എന്തിന് എന്ന് സംശയിക്കുന്നവരുണ്ടാകും. പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും. 

പുതിയ കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാറാണ് ടൊയോട്ട ഗ്ലാന്‍സ. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന ഈ സങ്കര വാഹനം ജൂണില്‍ നിരത്തിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.  ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു കഴിഞ്ഞു. 

മാരുതി ബലേനൊയിലെ വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ ഇല്ല. പക്ഷേ ഗ്ലാന്‍സയെ കൂടുതല്‍ സ്റ്റൈലിഷാക്കി വലിയ എയര്‍ഡാമും സ്‌പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും ടൊയോട്ട ലോഗോയുമുണ്ട്.  

ടൊയോട്ട ബാഡ്ജിങ് നല്‍കിയിട്ടുള്ള അലോയി വീലുകള്‍, ബോഡി കളര്‍ റിയര്‍വ്യു മിറര്‍, ബ്ലാക്ക് ബി പില്ലര്‍, ക്രോമിയം ഫിനീഷ് ഡോര്‍ ഹാന്‍ഡില്‍ എന്നിവ വശങ്ങളിലും സ്‌പോയിലര്‍ ഉള്‍പ്പെടെയുള്ളവ പിന്നിലും നിലനിര്‍ത്തിയതല്ലാതെ വശങ്ങളിലും പിന്‍ഭാഗത്തും ബലേനോയില്‍ നിന്നും പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല. 

പുതുതലമുറ ബലേനൊയിലെ ക്യാബിന്‍ തന്നെയാണ് ഗ്ലാന്‍സയിലും. എന്നാല്‍ അകത്തളത്തിലെ നിറത്തിലും സീറ്റുകളിലും ചെറിയ ചില മാറ്റങ്ങള്‍ ഗ്ലാന്‍സയിലുണ്ടായേക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ വാഹനത്തിലുണ്ടാകും.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സുരക്ഷ ഒരുക്കാനെത്തും. 

Toyota Glanza Teaser

ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യുടെ ഹൃദയം. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഡീ​സ​ൽ എ​ൻ​ജി​നി​ൽ വാ​ഹ​നം അ​വ​ത​രി​പ്പി​ക്കി​ല്ല. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

മാ​രു​തി ബ​ലേ​നോ​യെ അ​പേ​ക്ഷി​ച്ച് നി​ര​വ​ധി ഫീ​ച്ച​റു​ക​ൾ ഗ്ലാ​ൻ​സ​യി​ലു​ണ്ടാ​കും. അ​താ​യ​ത് ടൊ​യോ​ട്ട​യു​ടെ എ​ക്സ്ക്ലൂ​സീ​വ് ആ​ക്സ​സ​റീ​സു​ക​ളാ​യ സ്മാ​ർ​ട്ട്ഫോ​ൺ ആ​പ്, ടൊ​യോ​ട്ട എ​ക്സ്പ്ര​സ് സ​ർ​വീ​സ്, ബോ​ഡി ആ​ൻ​ഡ് പെ​യി​ന്‍റ് വാ​റ​ന്‍റി, ടൊ​യോ​ട്ട ക്യു ​സ​ർ​വീ​സ്, ടോ​യോ​ട്ട ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സ്, റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ണ്ടാ​കും.

Toyota Glanza Teaser

Follow Us:
Download App:
  • android
  • ios