Asianet News MalayalamAsianet News Malayalam

ഇന്നോവയെ തൊടാന്‍ ഇനി കള്ളനും മടിക്കും, കാരണം!

ഇന്ത്യൻ പ്രവർത്തനങ്ങളിൽ ലോകമെമ്പാടുമുള്ള ചില മികച്ച സമ്പ്രദായങ്ങൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതി ഭാഗം

Toyota plans to install GPS in Financed cars
Author
Mumbai, First Published Sep 9, 2020, 9:53 AM IST

തങ്ങൾ ധനസഹായം നൽകുന്ന എല്ലാ ടൊയോട്ട വാഹനങ്ങളിലും GPS ഉപകരണങ്ങൾ ഘടിപ്പിക്കുമെന്ന് ടൊയോട്ട ഫിനാൻഷ്യൽ സർവീസസ് (ടിഎഫ്എസ്)  അറിയിച്ചു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഫിനാൻഷ്യൽ വിഭാഗമാണ് ടൊയോട്ട ഫിനാൻഷ്യൽ സർവീസസ്. ഇന്ത്യൻ പ്രവർത്തനങ്ങളിൽ ലോകമെമ്പാടുമുള്ള ചില മികച്ച സമ്പ്രദായങ്ങൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

GPS ഉപകരണങ്ങൾ ഘടിപ്പിക്കുന്നതോടെ വാഹന മോഷണത്തിനുള്ള സാധ്യത കുറയ്ക്കുകയും മികച്ച സുരക്ഷയും ലഭിക്കും. ടിഎഫ്എസ് ഇതിനകം തന്നെ സിംഗപ്പൂർ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ കമ്പനി ഫിനാൻസ് ചെയ്‍ത വാഹനങ്ങളിൽ GPS ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇതേ സമ്പ്രദായം ഇന്ത്യയിലും നടത്താനാണ് ടിഎഫ്എസിന്റെ പദ്ധതി.

ടിഎഫ്എസ് രാജ്യത്ത് വിൽക്കുന്ന ടൊയോട്ട വാഹനങ്ങളിൽ 33 ശതമാനത്തിനും ധനസഹായം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. GPS ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ ടിഎഫ്എസ് -ന്റെ ബാധ്യതകൾ ഗണ്യമായി കുറയ്‌ക്കുന്നതിനാൽ മൊത്തത്തിലുള്ള ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. 

ടിഎഫ്എസ് ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഗ്ലാൻസ പോലുള്ള പുതിയ ടൊയോട്ട കാറുകൾക്ക് ധനസഹായം നൽകുന്നുണ്ട്. ടൊയോട്ടയുടെ യൂസ്ഡ് കാർ വിഭാഗമായ യുട്രസ്റ്റിലേക്കും സേവനങ്ങൾ നൽകുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios