വാങ്ങാൻ കൂട്ടയിടി, ടൊയോട്ട റൂമിയോണ്‍ സിഎൻജി ബുക്കിംഗ് നിർത്തി
ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യയിൽ പുതിയ റൂമിയോൺ ഇ-സിഎൻജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇതിന്റെ സിഎൻജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. നിലവിൽ, റൂമിയോൺ ഇ-സിഎൻജിക്ക് ലഭിച്ച ബുക്കിംഗുകളുടെ കൃത്യമായ കണക്കുകൾ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല.
റീബ്രാൻഡഡ് മാരുതി സുസുക്കി എർട്ടിഗയാണ് ടൊയോട്ട റൂമിയോൺ. വാഹനം അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ടൊയോട്ട കിർലോസ്കർ മോട്ടോർ ഇന്ത്യയിൽ പുതിയ റൂമിയോൺ ഇ-സിഎൻജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇതിന്റെ സിഎൻജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. നിലവിൽ, റൂമിയോൺ ഇ-സിഎൻജിക്ക് ലഭിച്ച ബുക്കിംഗുകളുടെ കൃത്യമായ കണക്കുകൾ ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല.
എന്നിരുന്നാലും, ടൊയോട്ട റൂമിയോൺ പെട്രോൾ വേരിയന്റ് ബുക്ക് ചെയ്യുന്നതിന് വിലക്കില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് റുമിയണിന് കരുത്തേകുന്നത്, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മാരുതിക്കും ടൊയോട്ടയ്ക്കും വേണ്ടി മാരുതിയാണ് ഈ എംപിവി നിർമ്മിക്കുന്നത്. 10.29 ലക്ഷം രൂപ മുതലാണ് ടൊയോട്ട റൂമിയോണിന്റെ എക്‌സ് ഷോറൂം വില.
ഈ വർഷം ഓഗസ്റ്റിൽ പുതിയ ടൊയോട്ട റൂമിയോൺ പുറത്തിറക്കി, ബി-എംപിവി വിഭാഗത്തിൽ ടൊയോട്ടയുടെ വാഹനത്തിനായി കാത്തിരിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ടൊയോട്ടയുടെ പ്രസ്താവനയിൽ പറയുന്നു. പുതിയ ടൊയോട്ട റൂമിയോണിനായുള്ള അന്വേഷണങ്ങളും മികച്ച ബുക്കിംഗുകളും കാണുന്നതിൽ സന്തോഷമുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ ഡിമാൻഡിന്‍റെ ഫലമായി എല്ലാ വേരിയന്റുകളുടെയും ഡെലിവറി സമയം കൂടുതലാണെന്നും പ്രത്യേകിച്ച് ഇ-സിഎൻജി ഓപ്ഷൻ. നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കൾക്കുള്ള അസൗകര്യം ഒഴിവാക്കാൻ ഇ-സിഎൻജി ഓപ്ഷന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്താൻ നിർബന്ധിതരായെന്നും കമ്പനി വ്യക്തമാക്കി. എങ്കിലും, പുതിയ ടൊയോട്ട റൂമിയോണിന്റെ പെട്രോൾ (നിയോഡ്രൈവ്) വകഭേദങ്ങൾക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് തുടരുന്നുവെന്നും ടൊയോട്ട പറയുന്നു.
റൂമിയോണിന്റെ എക്‌സ്‌ഷോറൂം വില അതിന്റെ അടിസ്ഥാന വേരിയന്റിന് 10.29 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, കൂടാതെ അതിന്റെ മുൻനിര മോഡലിന് 13.68 ലക്ഷം രൂപ വരെ ഉയരുന്നു. എസ് എംടി (പെട്രോൾ), എസ് എടി (പെട്രോൾ), ജി എംടി (പെട്രോൾ), വി എംടി (പെട്രോൾ), വി എടി (പെട്രോൾ), എസ് എംടി (സിഎൻജി) എന്നിവ ഉൾപ്പെടുന്ന ആറ് വ്യത്യസ്ത ഗ്രേഡുകളിൽ ഇത് ലഭ്യമാണ്.