മാരുതി - ടൊയോട്ട  കൂട്ടുകെട്ടിലെ രണ്ടാമത്തെ മോഡലായ അര്‍ബന്‍ ക്രൂസര്‍ ഓഗസ്റ്റ് 22-ന് വിപണിയില്‍ അവതരിപ്പിക്കും. അന്ന് മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് സൂചന. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസറുകളും മറ്റും ടൊയോട്ട കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ടിരുന്നു. സെപ്‍റ്റംബര്‍ 22നാകും വാഹനം വിപണിയിലേക്ക് എത്തിത്തുടങ്ങുക.

മാരുതി ബ്രെസയുടെ റീബാഡ്‍ജിംഗ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായതിനാല്‍ ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡൽ ആയ ഫോർച്യൂണറിനോട് സാമ്യം തോന്നും വിധം ഇരു വശങ്ങളിലും കുത്തനെ ക്രോം സ്ട്രിപ്പ് ഉള്ള ഗ്രിൽ ആണ് അർബൻ ക്രൂയിസറിന്. മാത്രമല്ല മുൻ ബമ്പർ റീഡിസൈൻ ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസയിലെ ബമ്പർ സ്ഥാപിച്ചിരിക്കുന്ന ചാര നിറത്തിലുള്ള ഫോക്സ് നഡ്‌ജ്‌ ബാറിന് പകരം അർബൻ ക്രൂയ്സറിൽ ഇതിന് കറുപ്പ് നിറമാണ്. മാത്രമല്ല ഒരു ഫോക്സ് സ്കിഡ് പ്ലെയ്റ്റും അർബൻ ക്രൂയ്സറിൽ അധികമായി ഇടം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പിന്റെ ഹൗസിങ്ങിന് മെഷ് പാറ്റെർനും അർബൻ ക്രൂയ്സറിൽ വ്യക്തസ്തമാണ്. അതെ സമയം അലോയ് വീൽ ഡിസൈ

വിറ്റാര ബ്രെസ്സയുടെ അത്രയും തന്നെ വേരിയന്റുകളും, കളർ ഓപ്ഷനുകളും അർബൻ ക്രൂയ്സറിനുമുണ്ടാകും. അതെ സമയം ഇവ രണ്ടിന്റെയും പേരുകൾ വ്യത്യസ്തമായിരിക്കും എന്ന് മാത്രം. 7.34 ലക്ഷം മുതൽ 11.40 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള വിറ്റാര ബ്രെസയുടെ ഏറെക്കുറെ അതെ വില ആയിരിക്കും ടൊയോട്ട അർബൻ ക്രൂയ്സറിനും.

പുത്തൻ വിറ്റാര ബ്രെസയിലെ 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയ്സറിലും ഇടം പിടിക്കുക. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകൾക്ക് മാത്രമായിരിക്കും 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കുക. മാരുതി സുസുക്കി വിറ്റാര ബ്രെസയെ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ  സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. 

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞിരുന്നു.