ട്രെയിന്‍ യാത്രക്കിടെ വയോധികന്‍ ശുചിമുറിയില്‍ കുടുങ്ങി. ഒടുവില്‍ മറ്റ് യാത്രികര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് വയോധികനെ പുറത്തെത്തിച്ചു. ഐലന്‍ഡ് എക്സപ്രസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ബംഗളൂരുവില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിന്‍ കടക്കാവൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.  ടോയിലറ്റില്‍ കയറിയ വയോധികന്‍ വാതില്‍ തുറക്കാനാവാതെ ഉച്ചതിതില്‍ നിലവിളിച്ചു. തുടര്‍ന്ന് ഓടിയെത്തിയ സഹയാത്രികര്‍ ടോയിലറ്റ് തുറക്കാന്‍ ശ്രമിച്ചു. പൂട്ട് തുറക്കാനാവില്ലെന്ന് മനസിലായതോടെ ഒടുവില്‍ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.

ബയോ ടോയിലറ്റ് സംവിധാനത്തിലെ പിഴവാണ് പൂട്ട് തുറക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.