Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ യുവതയ്ക്ക് കിടിലനൊരു ബൈക്കുമായി ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കള്‍

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്‍ട്രീറ്റ് ട്രിപ്പിൾ ആർ‌എസ് മോഡലിന് ഒരു ചെറുപതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  

Triumph Street Triple R
Author
Mumbai, First Published Aug 6, 2020, 2:35 PM IST

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്‍ട്രീറ്റ് ട്രിപ്പിൾ ആർ‌എസ് മോഡലിന് ഒരു ചെറുപതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  സ്ട്രീറ്റ് ട്രിപ്പിൾ ആര്‍ എന്നു പേരുള്ള ഈ ബൈക്ക് 2020 ഓഗസ്റ്റ് 11 -ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യയിൽ വില്‍പ്പനയില്‍ ഇല്ലാത്ത സ്‍ട്രീറ്റ് ട്രിപ്പിൾ എസിനും അടുത്തിടെ അവതരിപ്പിച്ച ആർഎസിനും ഇടയിലാവും സ്ട്രീറ്റ് ട്രിപ്പിൾ ആറിന്‍റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പ്-ഡൗൺ ക്വിക്ക്ഷിഫ്റ്റർ, പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ സസ്‌പെൻഷൻ, മുൻപിൽ ബ്രെമ്പോ M4.32 ബ്രെയ്ക്ക് കാലിഫറുകൾ, പിറെല്ലി ഡയാബ്ലോ റോസ്സോ III ടയറുകൾ തുടങ്ങിയ പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ പ്രധാന ഫീച്ചറുകൾ ആർ മോഡലിലും ഇടം പിടിച്ചിട്ടുണ്ട്. 

ആർഎസ് മോഡലിലെ 765 സിസി എൻജിൻ തന്നെയാണ് പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ആർ മോഡലിന്‍റെ ഹൃദയവും. പക്ഷെ ഔട്ട്പുട്ടിൽ മാറ്റമുണ്ടാകും. ആർ മോഡലിന്റെ 118 എച്ച്പി പവറും, 77 എൻഎം ടോർക്കും ആർഎസ് മോഡലിനേക്കാൾ 5 എച്ച്പി, 2 എൻഎം കുറവാണ്. അതേസമയം ആർഎസ് മോഡലിനേക്കാൾ രണ്ട് റൈഡിങ് മോഡുകൾ ആർ മോഡലിൽ കുറവാണ്. മാത്രമല്ല ടിഎഫ്ടി ഡാഷ്‌ബോർഡ് പോലുള്ള ആർഎസ്സിലെ ചില ഫീച്ചറുകൾ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിൾ ആറിന്റെ വരവ്.

ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍. സ്ട്രീറ്റ് ട്രിപ്പിൾ ആറിന് ഏകദേശം 9.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില. 

കമ്പനി 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RSന്റെ വില വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. 11.13 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ നിലവിലെ എക്സ്ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ 20,000 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ വാഹനത്തിന്‍റെ  എക്സ്ഷോറൂം വില 11.33 ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. 

Follow Us:
Download App:
  • android
  • ios