ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് സ്‍ട്രീറ്റ് ട്വിന്‍ ബിഎസ്6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജെറ്റ് ബ്ലാക്ക്, മാറ്റ് അയണ്‍സ്റ്റോണ്‍, കോറോസി റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാകും. ജെറ്റ് ബ്ലാക്ക് മോഡലിന് 7.45 ലക്ഷം രൂപയും മാറ്റ് അയണ്‍സ്റ്റോണ്‍, കൊറോസി റെഡ് മോഡലുകള്‍ക്ക് 7.58 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 

സ്‌റ്റൈലിംഗും ഡിസൈനും ബിഎസ്4 മോഡലിന് സമാനമാണ്. കൂടാതെ ട്യൂബുലാര്‍ സ്റ്റീല്‍ ക്രാഡില്‍ ഫ്രെയിം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കാസ്റ്റ് അലോയ് വീലുകള്‍, KYB 41 mm ഫ്രണ്ട് ഫോര്‍ക്കുകള്‍, പ്രീലോഡ് ക്രമീകരിക്കാവുന്ന KYB ഇരട്ട സസ്പെന്‍ഷന്‍ എന്നിവ തുടരുന്നു. റൗണ്ട് ഹെഡ്‌ലാമ്പ്, കര്‍വി ഡിസൈന്‍, ഫ്‌ലാറ്റ് സീറ്റ്, സ്‌ഫെറിക്കല്‍ റിയര്‍ വ്യൂ മിററുകള്‍ എന്നിവ ബൈക്കിന്റെ സവിശേഷതയാണ്. 

900 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ്, എട്ട് വാല്‍വ് SOHC എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 65 bhp കരുത്തും 3,700 rpm -ല്‍ 80 Nm ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. അസിസ്റ്റ് ക്ലച്ച് സൗകര്യവും ബൈക്കിലുണ്ട്. മുന്‍വശത്ത് 310 mm സിംഗിള്‍ ഡിസ്‌കും പിന്നില്‍ 220 mm റോട്ടറും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും നല്‍കിയിരിക്കുന്നു. 

റൈഡ് ബൈ വയര്‍ ടെക്, മള്‍ട്ടിപോയിന്റ് സീക്വന്‍ഷണല്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ഇരട്ട ബ്രഷ്‍ഡ് സൈലന്‍സറുകളുള്ള ടൂ ഇന്‍ടു ടൂ എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.