Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ പുതിയ ജൂപ്പിറ്ററുമായി ടിവിഎസ്

50 ലക്ഷം  ടിവിഎസ് ജൂപ്പിറ്ററുകള്‍ അതിവേഗം നിരത്തില്‍ ഇറങ്ങിയത്  ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

TVS Motor Company launches new TVS Jupiter Classic
Author
First Published Sep 24, 2022, 2:29 PM IST

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി.  50 ലക്ഷം  ടിവിഎസ് ജൂപ്പിറ്ററുകള്‍ അതിവേഗം നിരത്തില്‍ ഇറങ്ങിയത്  ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷന്‍ എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മിസ്റ്റിക് ഗ്രേ, റീഗല്‍ പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 85,866 രൂപയാണ് പുതിയ സ്‍കൂട്ടരിന്‍റെ ദില്ലി എക്സ് ഷോറൂം വില.

മിറര്‍ ഹൈലൈറ്റുകളിലുള്ള ബ്ലാക്ക് തീം, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ടിന്‍റഡ് വൈസര്‍, 3ഡി  ബ്ലാക്ക് പ്രീമിയം ലോഗോ എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഇരുണ്ട തവിട്ട് നിറത്തിലുള്ള ഇന്നര്‍ പാനലുകള്‍, തീമിന് അനുസരിച്ച് ബാക്ക് റെസ്റ്റോടു കൂടിയ പ്രീമിയം സ്വീഡ് ലെതറെറ്റ് സീറ്റുകളുമായാണ് ഇത് എത്തുന്നത്.

പവര്‍ഫുള്‍, അതെ എന്‍ടോര്‍ക്ക് പവര്‍ഫുള്ളാണ്; കളര്‍ഫുള്‍, അതെ കളര്‍ഫുള്ളുമാണ്; ടിവിഎസിന്‍റെ 'മൊഞ്ചന്‍'

ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് ഏറ്റവും മികച്ച ഡിസ്ക് ബ്രേക്കുകളോടെയാണ് എത്തുന്നത്. എഞ്ചിന്‍ കില്‍ സ്വിച്ച്, ഓള്‍-ഇന്‍-വണ്‍ ലോക്ക്, യുഎസ്ബി ചാര്‍ജര്‍, പില്യണ്‍ ബാക്ക് റെസ്റ്റ് എന്നിവ കൂടുതല്‍  സുരക്ഷ ലഭ്യമാക്കുന്നു എന്നും കമ്പനി പറയുന്നു.

അലൂമിനിയം, ലോ-ഫ്രിക്ഷന്‍ 110 സിസി എന്‍ജിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന് കരുത്തേകുന്നത്.  ടിവിഎസ് മോട്ടോര്‍ പേറ്റന്‍റുള്ള ഇക്കോണോമീറ്ററോടെയാണ് ഈ സ്കൂട്ടര്‍ വരുന്നത്. ഇത് ഇക്കോ മോഡിലും പവര്‍ മോഡിലും സഞ്ചാരം സാധ്യമാക്കുകയും ഇക്കോ മോഡില്‍ മികച്ച ഇന്ധന ക്ഷമത നല്‍കുകയും ചെയ്യുന്നു. 

പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് ഒരു സമകാലിക പ്രീമിയം ക്ലാസിക്കാണ്. ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിലൂടെ സ്യാദ കി ഫൈദ എന്ന ബ്രാന്‍ഡ് വാഗ്ദാനം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടേര്‍സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ്, ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

ഹൈനസിന് 'ഒന്നൊന്നര പണി'യുമായി ടിവിഎസ്; സ്വപ്ന വിലയില്‍ റോണിന്‍റെ അവതാരം, ചരിത്രത്തില്‍ ആദ്യം

അതേസമയം ടിവിഎസില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയില്‍, കമ്പനി ജൂപ്പിറ്റർ മോഡലിന്റെ വില 8.26 ശതമാനം വരെ വർധിപ്പിച്ചു. ഇപ്പോൾ, താഴ്ന്ന വകഭേദങ്ങൾ, അതായത്  SMW, STD, ZX, ZX ഡിസ്‍ക് എന്നിവയ്ക്ക് യഥാക്രമം 69,571 രൂപ,  72,571 രൂപ, 76,846 രൂപ, 80,646 രൂപ എന്നിങ്ങനെയാണ് വില എന്നാണ് രിപ്പോര്‍ട്ടുകള്‍.  ജൂപ്പിറ്റര്‍ സ്‍മാര്‍ട്ടോണെക്സിന് 83,646 രൂപയും ജൂപ്പിറ്റർ 125 ഡ്രം, 125 അലോയി, 125 ഡിസ്‌ക് വേരിയന്റുകൾക്ക് യഥാക്രമം 81,725, 83,825, 88,075 രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.

അടുത്തിടെ, നവീകരിച്ച ടിവിഎസ് അപ്പാഷെ 160, അപ്പാഷെ 180 എന്നിവയ്‌ക്കൊപ്പം പുതിയ മറൈൻ ബ്ലൂ നിറത്തിൽ എൻ ടോര്‍ക്ക് റേസ് എഡിഷനും ടിവിഎസ് അവതരിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios