Asianet News MalayalamAsianet News Malayalam

ഡ്രം ബ്രേക്കുമായി ടിവിഎസ് എന്‍ടോര്‍ഖ്

125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവെയ്‍പായ  എന്‍ടോര്‍ക്ക്  125 സ്കൂട്ടറിന്‍റെ ഡ്രം ബ്രേക്ക് പതിപ്പ് വരുന്നു. 

TVS Ntorq Drum Brake Variant Launched
Author
Mumbai, First Published May 13, 2019, 5:58 PM IST

125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ടിവിഎസിന്റെ ആദ്യ ചുവടുവെയ്‍പായ  എന്‍ടോര്‍ക്ക്  125 സ്കൂട്ടറിന്‍റെ ഡ്രം ബ്രേക്ക് പതിപ്പ് വരുന്നു. എന്‍ടോര്‍ക്കിന്റെ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നത് ബ്രേക്കിന്റെ ഘടനയിലെ വ്യത്യാസമാണ് . മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ് പുതിയ മോഡലിന്. എന്നാല്‍ നിലവിലുള്ള എന്‍ടോര്‍ക്കിന്റെ മുന്നില്‍ ഡിസ്‌ക് ബ്രേക്കാണ്. സിബിഎസ് സുരക്ഷാ സംവിധാനം എന്‍ടോര്‍ക്കിന്റെ ഇരുവകഭേദങ്ങളിലുമുണ്ട്. 

എന്‍ജിന്‍ കില്‍ സ്വിച്, യുഎസ്ബി ചാര്‍ജര്‍, സീറ്റിനടിയിലെ ലൈറ്റ് തുടങ്ങിയവ ഡിസ്‌ക് ബ്രേക്കുള്ള പതിപ്പില്‍ മാത്രമാണു ലഭ്യമാവുക. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് തുടങ്ങിയവയൊക്കെ ടി വി എസ് നിലനിര്‍ത്തിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് വാഹനം ആദ്യമായി അവതരിപ്പിക്കുന്നത്. 

125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ CVTi റെവ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpmല്‍ 9.27 bhp കരുത്തും 10.4 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. പരമാവധി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

ശ്രേണിയിലെ തന്നെ ആദ്യ എല്‍സിഡി സ്‌ക്രീനുമായി എത്തിയ എന്‍ടോര്‍ഖില്‍ ബ്ലുടൂത്ത് മുഖേന നാവിഗേഷന്‍ അസിസ്റ്റ് ഫീച്ചറുമുണ്ട്. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, പാസ് ബൈ സ്വിച്ച്, പാര്‍ക്കിംഗ് ബ്രേക്കുകള്‍, ഡ്യൂവല്‍സൈഡ് ഹാന്‍ഡില്‍ ലോക്ക്, യുഎസ്ബി മൊബൈല്‍ ചാര്‍ജ്ജര്‍, 22 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ശേഷി എന്നിവയും പുതിയ പ്രീമിയം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. ഓട്ടോ ചോക്ക്, ഇന്റലിജന്റ് ഇഗ്‌നീഷന്‍ സിസ്റ്റം, സ്പ്ലിറ്റ് ടൈപ് ഇന്‍ടെയ്ക്ക് ഡിസൈന്‍, ഫോം ഓണ്‍പേപ്പര്‍ എയര്‍ ഫില്‍ട്ടര്‍ എന്നിങ്ങനെ നീളുന്നു എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിന്റെ മറ്റു സവിശേഷതകള്‍. 

Follow Us:
Download App:
  • android
  • ios