Asianet News MalayalamAsianet News Malayalam

ബോംബ‍ർ പറന്നുയർന്നു, തൊട്ടുപിന്നാലെ അത് സംഭവിച്ചു! ചൈനയ്ക്ക് സമീപം ഇത് അമേരിക്കയുടെ ആദ്യനീക്കം!

ഒരു ബി -52 ബോംബറാണ് എയർ ലോഞ്ച്ഡ് റാപ്പിഡ് റെസ്‌പോൺസ് വെപ്പൺ (എആർആർഡബ്ല്യു) വഹിച്ചുകൊണ്ട് പറന്നുയർന്നത്. തൊട്ടുപിന്നാലെ വിക്ഷേപണവും നടന്നു. സഎന്നാൽ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. 

US tests hypersonic missile from pacific base near China
Author
First Published Mar 21, 2024, 12:18 PM IST

സഫിക് സമുദ്രത്തിൽ യുഎസ് വ്യോമസേന ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഗുവാം സൈനിക താവളത്തിൽ നിന്ന് ഞായറാഴ്ച ഈ മിസൈൽ പരീക്ഷണം നടത്തി എന്നാണ് യുഎസ് എയർഫോഴ്‌സ് പറയുന്നത്. ഒരു ബി -52 ബോംബറാണ് എയർ ലോഞ്ച്ഡ് റാപ്പിഡ് റെസ്‌പോൺസ് വെപ്പൺ (എആർആർഡബ്ല്യു) വഹിച്ചുകൊണ്ട് പറന്നുയർന്നത്. തൊട്ടുപിന്നാലെ വിക്ഷേപണവും നടന്നു. സഎന്നാൽ പരീക്ഷണം വിജയിച്ചോ ഇല്ലയോ എന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. 

പസഫിക് സമുദ്രത്തിൽ ചൈനയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഗുവാം, അവിടെ അമേരിക്കയ്ക്ക് ഒരു സൈനിക താവളവും ഒരു പ്രധാന തന്ത്രപരമായ കേന്ദ്രവുമുണ്ട്. ഇതാദ്യമായാണ് ചൈനയ്ക്ക് സമീപം ഹൈപ്പർസോണിക് മിസൈൽ അമേരിക്ക പരീക്ഷിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള മുഴുവൻ പസഫിക് മേഖലയ്ക്കും ഈ പരീക്ഷണം ഒരു വലിയ സന്ദേശമാണ്. ഹൈപ്പർസോണിക് ആയുധ മത്സരത്തിൽ തുടരാൻ പെൻ്റഗണിന് മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിലാണ് യുഎസ് വ്യോമസേന നടത്തിയ ഈ പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകൾ. രണ്ട് വലിയ എതിരാളികളായ ചൈനയും റഷ്യയും ഈ രംഗത്ത് വലിയ പുരോഗതി കൈവരിച്ചതിനാൽ അമേരിക്ക വളരെക്കാലമായി സമ്മർദ്ദത്തിലാണ്.

ഇത് മാത്രമല്ല, ഹൈപ്പർസോണിക് ആയുധങ്ങൾക്കായുള്ള മത്സരത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും അടുത്തുള്ള ഉത്തരകൊറിയയും മുന്നിലാണ്. കിം ജോങ് ഉൻ ഭരിക്കുന്ന ഉത്തരകൊറിയയും അടുത്തിടെ മധ്യദൂര ഹൈപ്പർസോണിക് മിസൈലിനുള്ള ഖര ഇന്ധന എഞ്ചിൻ വിജയകരമായി പരീക്ഷിച്ചിരുന്നു.  വർദ്ധിച്ചുവരുന്ന യുഎസ് ശത്രുതയെ നേരിടാൻ 2021-ൽ അവതരിപ്പിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പരസ്യമായി പ്രതിജ്ഞയെടുത്ത ഹൈടെക് ആയുധ സംവിധാനങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണ് 'ഹൈപ്പർസോണിക് മിസൈൽ'. വടക്കുപടിഞ്ഞാറൻ 'റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ' ഒരു 'ഹൈപ്പർസോണിക് മിസൈലിനായി' ഒരു 'മൾട്ടി-സ്റ്റേജ് ഖര ഇന്ധന' എഞ്ചിൻ്റെ 'ഗ്രൗണ്ട് ജെറ്റ്' പരീക്ഷണം കിം ചൊവ്വാഴ്ച നയിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) പറയുന്നതനുസരിച്ച്, കൊറിയയുടെ ഇൻ്റർമീഡിയറ്റ് റേഞ്ച് മിസൈലുകൾ പ്രാഥമികമായി ലക്ഷ്യമിടുന്നത് യുഎസ് സൈനിക താവളങ്ങളെയാണെന്നാണ് റിപ്പോര്‍ട്ടുകൾ.  യുഎസ് സൈനിക താവളങ്ങൾ സ്ഥിതിചെയ്യുന്ന പസഫിക് സമുദ്രത്തിലെ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കിയുള്ളതാണെന്ന് ഈ മിസൈലുകൾ എന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഈ മിസൈലുകൾ അലാസ്‍കയിൽ എത്താനും സാധ്യതയുണ്ട്. ജപ്പാനിലെ ഒകിനാവ ദ്വീപിലെ യുഎസ് സൈനിക സ്ഥാപനങ്ങൾക്കും ഇവ ഭീഷണിയുയർത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

youtubevideo

Follow Us:
Download App:
  • android
  • ios