Asianet News MalayalamAsianet News Malayalam

ചൈനീസ് ആഘോഷത്തിന് ഇറ്റാലിയൻ മാജിക്കുമായി ഐക്കണിക്ക് സ്‍കൂട്ടർ‍ കമ്പനി!

സ്‍കൂട്ടറിന്റെ അതേ ഡ്രാഗൺ പാറ്റേണിംഗ് ഉള്ള ഒരു കസ്റ്റമൈസ്‍ഡ് ജാക്കറ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടും പരിമിതമായ 1888 യൂണിറ്റുകൾ മാത്രമേ കമ്പനി വിൽക്കുകയുള്ളൂ. 

Vespa 946 Dragon edition scooter unveiled
Author
First Published Jan 23, 2024, 1:41 PM IST

റ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡായ വെസ്‍പ ചൈനീസ് പുതുവർഷം ആഘോഷിക്കാൻ പുതിയ ലിമിറ്റഡ് എഡിഷൻ 946 ഡ്രാഗൺ സ്‍കൂട്ടർ അവതരിപ്പിച്ചു. ഹെഡ്‌ലാമ്പിനും സൈഡ് പ്രൊഫൈലിനും താഴെ പ്രത്യേക ഡ്രാഗൺ ലിവറി സഹിതം എമറാൾഡ് ഗ്രീൻ നിറത്തിലാണ് വെസ്‌പ സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് വരുന്നത്.

സ്‍കൂട്ടറിന്റെ അതേ ഡ്രാഗൺ പാറ്റേണിംഗ് ഉള്ള ഒരു കസ്റ്റമൈസ്‍ഡ് ജാക്കറ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടും പരിമിതമായ 1888 യൂണിറ്റുകൾ മാത്രമേ കമ്പനി വിൽക്കുകയുള്ളൂ. പുതിയ ലിമിറ്റഡ് എഡിഷൻ വെസ്‍പ 946 സ്‌കൂട്ടറിന് മുന്നിലും പിന്നിലും 12 ഇഞ്ച് ടയറുകൾ ഉണ്ട്. പിന്നിൽ പ്രീലോഡ് അഡ്‍ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും മുൻവശത്ത് കോയിൽ സ്പ്രിംഗും ഉണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിനായി, ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനമുള്ള സ്‍കൂട്ടറിന് മുന്നിലും പിന്നിലും 220 എംഎം ഡിസ്‍ക് ബ്രേക്കുകൾ ലഭിക്കുന്നു. എട്ട് ലിറ്റർ ഇന്ധന ടാങ്കാണ് സ്‍കൂട്ടറിന്റെ സവിശേഷത.

സ്‍കൂട്ടറിനൊപ്പം രണ്ട് പവർട്രെയിൻ ഓപ്ഷനുകളും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 125 സിസി എഞ്ചിനും 150 സിസി എഞ്ചിനും. ഈ സ്‍കൂട്ടറിന്റെ വിലവിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ, കമ്പനിയുടെ മറ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലുകളെപ്പോലെ ഇതിന് വില കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.  12.04 ലക്ഷം രൂപ വിലയുള്ള 946 എംപോറിയോ അർമാനി എഡിഷനും 6.46 ലക്ഷം രൂപ വിലയുള്ള ജസ്റ്റിൻ ബീബർ എഡിഷനും വെസ്‍പ നേരത്തെ പുറത്തിറക്കിയിരുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios