ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യ ബസ് ഡ്രൈവർ. പാലക്കാട്ടു നിന്ന് തൃശൂരിലേക്കുള്ള  ബസ് ഡ്രൈവറാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചത്. ദീര്‍ഘദൂരം ഇയാള്‍ മൊബൈല്‍ നോക്കി ബസ് ഓടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. 

പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ബസിലെ യാത്രക്കാര്‍ തന്നെയാണ് ഇയാള്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. 

2019 ലെ കേന്ദ്രമോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. 2000 രൂപ പിഴയും സാമൂഹിക സേവനവുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴയും സാമൂഹിക സേവനവും. 

"

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.asianetnews.com/topic/covid-19?fbclid=IwAR1KdDG3dhGK6q3tBM4iZaF3WIhNF5Qx9WjXw5ixHM2kU9M7X4JutMPXqlg