ഏകദേശം നൂറോളം വാഹനാപകടങ്ങൾ ഒരുദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.

ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം നടന്ന ഒരപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്.  കോട്ടയം ജില്ലയിലെ തെങ്ങണയിലാണ് ഈ അപകടം. നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് വളച്ചെടുത്തതാണ് അപകടകാരണം. സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ കാറിനിടിച്ച് റോഡിലേക്ക് വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

"