കഴിഞ്ഞ കുറച്ചുനാളുകളായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ സെഡാനായ പസാറ്റിനെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെപ്പറ്റി കേട്ടു തുടങ്ങിയിട്ട്. ഇത് ശരിവച്ച്  കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പുറത്തുവരികയാണ്.

പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു പരീക്ഷണയോട്ടം. റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

190 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI പെട്രോള്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍. വില വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ നിലവിലെ മോഡലില്‍ നിന്നും വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2007 -ലാണ് പസാറ്റ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും ഡിസൈനിലും മാറ്റം ഉണ്ടായേക്കും. ബമ്പറുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പാസാറ്റ് ലോഗോ, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയില്‍ മാറ്റങ്ങളും പുതുമകളും പ്രതീക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള MIB3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ആഡംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം.

ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്തും. സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍. 2007-ലാണ് പസാറ്റ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.