ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്റെ മിഡ് സൈസ് എസ്‌യുവി ടൈഗൂണ്‍ 2021ല്‍ എത്തും. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വാഹനം ആണിത്. 

ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം  ഒരുങ്ങിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ എസ്‌യുവി മോഡലായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലും അവലംബിച്ചിരിക്കുന്നത്. മുന്‍വശത്തെ ആകര്‍ഷകമാക്കാൻ മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പർ ഒരുങ്ങുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്.

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ വാഹനത്തിലും സ്‌കോഡയുടെ വിഷന്‍ ഇന്‍ എസ്‌യുവില്‍ നല്‍കിയിട്ടുള്ള 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാകും നല്‍കുക. ആറ്​ സ്​പീഡ്​ മാനുവൽ 7 സ്​പീഡ്​ ഡി.എസ്​.ജി ഓ​​ട്ടോമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. മസ്​കുലാർ ഭാവമുള്ള ഡ്യുവൽ ടോൺ ബംപർ, ക്രോം ഗ്രില്ല,്​ ഡ്യുവൽ ബീം ഹെഡ്​ലൈറ്റ്​, എൽ.ഇ.ഡി ഡി.ആർ.എൽ, ക്ലാഡിങ്ങു​കളോട്​ കൂടിയ ഫോഗ്​ ലാമ്പ്​ എന്നിവ എക്​സ്റ്റീരിയർ സവിശേഷതകളാണ്​.

മൾട്ടി-ലെയർ ഡാഷ്​ബോർഡാണ്​ ടെഗൂണിനായി ഫോക്​സ്​വാണൻ നൽകിയിരിക്കുന്നത്​. അതിൽ ടച്ച്​ സ്​ക്രീൻ ഇ​ൻഫോടെയിൻറ്​ സിസ്​റ്റവും  ഇണക്കിചേർത്തിരിക്കുന്നു. ലെതർ സീറ്റുകൾ, ഡ്യുവൽ സോൺ എ.സി, പിൻനിര എ.സി വ​​െൻറുകൾ, മൊബൈൽ ചാർജിങ്​ സ്ലോട്ട്​ എന്നിവ ഇൻറീരിയറിൽ നൽകിയിരിക്കുന്നു. 

ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും, 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും, ബ്ലാക്ക് ഫിനീഷ് ബി പില്ലറും, വിന്‍ഡോ ഫ്രെയിമും, റൂഫ് റെയിലും വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.

മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ഗ്രില്ലും, ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും, എല്‍ഇഡി ഡിആര്‍എല്ലും, ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും, വലിയ എയര്‍ ഡാമും സ്‌കിഡ് പ്ലേറ്റുമാണ് ടൈഗൂണിന്റെ മുഖ സൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നത്.