Asianet News MalayalamAsianet News Malayalam

വോള്‍വോയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്തമാസമെത്തും

ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലെന്ന് കമ്പനി

Volvo XC40 Electric Will Be Unveiled Soon
Author
Delhi, First Published Sep 29, 2019, 3:23 PM IST

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്നു വിശേഷിപ്പിക്കപ്പെടുന്ന വോള്‍വോയുടെ ആദ്യ ഇലക്ട്രിക് കാറായ എക്‌സ്‍സി40  അടുത്തമാസം അവതരിപ്പിക്കും. ഒക്ടോബര്‍ 10നാണ് വാഹനത്തിന്‍റെ ആദ്യാവതരണം. വോള്‍വോ കാറുകളില്‍ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം ഈ കാറിലും കമ്പനി ഉറപ്പു നല്‍കുന്നു. 

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സെന്‍സര്‍ പ്ലാറ്റ്‌ഫോമും വോള്‍വോയും വിയോനീറും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകല്‍പ്പന ചെയ്ത പ്രത്യേക സോഫ്‌റ്റ്‍വെയറുള്ള കാറിനെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലെന്നാണ് കമ്പനി പറയുന്നത്. വിവിധ റഡാറുകളില്‍ നിന്നും ക്യാമറകളില്‍ നിന്നും അള്‍ട്രാ സോണിക് സെന്‍സറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനം.

അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും വാഹനത്തിലുണ്ട്. കാറിന്റെ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. എക്‌സ്ട്രൂഡഡ് അലൂമിനിയം നിര്‍മിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണ് ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിള്‍ സോണുമുണ്ട്.
 

Follow Us:
Download App:
  • android
  • ios