Asianet News MalayalamAsianet News Malayalam

ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം സുസുക്കി അവസാനിപ്പിച്ചതെന്തുകൊണ്ട്

ബി എസ് 6 ഡീസല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുമെങ്കില്‍ അത്തരം കാറുകള്‍ ഇറക്കാന്‍ മടികാട്ടില്ലെന്നും മാരുതി സുസുക്കി ചെയര്‍മാര്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചിട്ടുണ്ട്

why maruti suzuki stop diesel car engine
Author
Mumbai, First Published Apr 26, 2019, 10:44 AM IST

മുംബൈ: സുസുക്കി പലപ്പോഴും അങ്ങനെയാണ്. മറ്റുള്ള കാര്‍ നിര്‍മ്മാണ കമ്പനികള്‍ ചെയ്യുന്നതിന് മുമ്പ് പലതും ചെയ്യും. അതുകൊണ്ട് തന്നെയാണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മ്മാണകമ്പനിയായി മാ​രു​തി സു​സു​കി വിലസുന്നതും. വ്യാഴാഴ്ചയാണ് സുസുക്കി ഇ​ന്ത്യ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. വരുന്ന ഏ​പ്രി​ൽ മു​ത​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​ല്ലെ​ന്നും കമ്പനി പ്ര​ഖ്യാ​പി​ച്ചു.

മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍ കണ്ടാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2020 ഏപ്രില്‍ മാസം ഒന്നാം തിയതിയാണ് ബി എസ് 6 മലിനീകരണ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലാകുക. അതുകൊണ്ടാണ് ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. അടുത്ത ഏപ്രില്‍ മുതല്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന പ്രഖ്യാപനം മലിനീകരണ നിയന്ത്രണത്തിനുള്ള പച്ചക്കൊടി കൂടിയാണ്.

ഡീസൽ എൻജിനുകൾ ബി എസ്​ 6 നിലവാരത്തിലേക്ക്​ മാറ്റുക എന്നത് എളുപ്പമുള്ള പണിയല്ല. വലിയൊരു തുക തന്നെ ഉപയോക്താക്കള്‍ ഇതിനായി മുടക്കേണ്ടി വരും. ഇത് കൂടി മുന്നില്‍ കണ്ടാണ്​ ഡീസൽ വാഹനങ്ങളെ ഒഴിവാക്കാൻ മാരുതി തീരുമാനിച്ചത്. അതേസമയം ബി എസ് 6 ഡീസല്‍ കാറുകള്‍ മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുമെങ്കില്‍ അത്തരം കാറുകള്‍ ഇറക്കാന്‍ മടികാട്ടില്ലെന്നും മാരുതി സുസുക്കി ചെയര്‍മാര്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചിട്ടുണ്ട്. ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ള്‍ക്ക് പകരമായി കൂ​ടു​ത​ൽ സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios