ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ ഫാസിനോ 125 എഫ്ഐ -യുടെ വില വർധിപ്പിച്ചു. അടിസ്ഥാന മോഡലിന് Rs 66,430 രൂപയായിരുന്ന ഫാസിനോ 125 FI-യുടെ സ്റ്റാൻഡേർഡ് മോഡലിന് ഇപ്പോൾ Rs 66,430 രൂപയാണ് എക്‌സ്-ഷോറൂം വില. ഫാസിനോ 125 FI-യുടെ നാല് വേറിയറ്റിനുകളുടെയും വില വർദ്ധിച്ചിട്ടുണ്ട്.

66,430 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് ഫാസിനോ 125 എഫ്ഐയെ നിർമ്മാതാക്കൾ ആദ്യം അവതരിപ്പിച്ചത്. സ്‍കൂട്ടറിന്റെ പതിപ്പുകളിലുടനീളം വിലവർധനവ് ബാധകമാണ്.  വാഹനത്തിന്റെ പരിഷ്കരിച്ച വിലവിവര പട്ടിക ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുതിയ ഫാസിനോ 125 FI -യ്ക്കുള്ള ഡെലിവറികൾ 2020 ഫെബ്രുവരിയിൽ കമ്പനി ആരംഭിച്ചിരുന്നു. വിലവർധനവ് അല്ലാതെ സ്കൂട്ടറിന് മറ്റു മാറ്റങ്ങൾ ഇല്ല. 125 സിസി ബ്ലൂ കോർ സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്ടഡ് എഞ്ചിൻ 8 bhp കരുത്തും 9.7 Nm ടോർക്കും നൽകും. റിപ്പോർട്ട് പ്രകാരം 113 സിസി മോഡലുകളേക്കാൾ 30 ശതമാനം കൂടുതൽ കരുത്തുറ്റതാണ് പുതിയ മോട്ടോർ. ഇന്ധനക്ഷമത 16 ശതമാനം വർധിപ്പിച്ചു, ലിറ്ററിന് 58 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ഇപ്പോൾ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറാണിത്. ഭാരം കുറഞ്ഞ ഫ്രെയിമിലാണ് യമഹ ഫാസിനോ 125 നിർമ്മിച്ചിരിക്കുന്നത്. ഇത് വെറും 99 കിലോഗ്രാം ഭാരം നിലനിർത്തുന്നു. യമഹ ഫാസിനോ 125 FI -യിൽ പുതിയ ഹോണ്ട സ്കൂട്ടറുകൾക്ക് സമാനമായ വൺ-ടച്ച് സൈലന്റ് സ്റ്റാർട്ട് സവിശേഷതയ്ള്ള സൈലന്റ് സ്റ്റാർട്ടർ മോട്ടോർ ജനറേറ്റർ എന്നിവയും ലഭ്യമാണ്.

യമഹ ഇന്ത്യയിലെ തങ്ങളുടെ ആദ്യ 125 സിസി സ്കൂട്ടർ ആണ് ഫാസിനോ 125 FI. വാഹനത്തെ 2019 ഡിസംബറിലാണ് കമ്പനി വില്പനക്ക് എത്തിക്കുന്നത്.