ചൈനീസ് കമ്പനിയായ ഗുവാങ്‌ഡോംഗ് ഡേ മോട്ടോർസൈക്കിൾ ടെക്‌നോളജിയുടെ ഉപ കമ്പനിയായ സോണ്ടെസ് റോഡ്-ബയസ്‍ഡ് ടൂററായ സോണ്ടസ് VX310 പുറത്തിറക്കി. ചൈനീസ് ആഭ്യന്തര വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം.

312 സിസി എഞ്ചിനാണ് വളരെ അഗ്രസ്സീവ് ലുക്കുള്ള മോട്ടോർസൈക്കിളിന്റെ ഹൃദയം. 9500 rpm -ൽ 35 bhp കരുത്തും 7500 rpm -ൽ 30 Nm torque ഉം എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു.

ലിക്വിഡ്-കൂൾഡ് എഞ്ചിൻ, സിംഗിൾ സൈഡഡ് സ്വിംഗാആം, ഇലക്ട്രികലി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ എന്നിവ ലഭിക്കുന്നു. പൂർണ്ണ-എൽഇഡി ലൈറ്റിംഗും ബൈക്കിലെ പ്രീമിയം ഉപകരണങ്ങളുടെ പട്ടികയിൽ ഒരു പൂർണ്ണ കളർഡ് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു.

ഇരുവശത്തും ഹാർഡ്‌കേസ് പാനിയറുകളും ഒരു ടോപ്പ് ബോക്സും, ടാങ്ക് ഫെയറിംഗിലേക്ക് സംയോജിപ്പിച്ച ക്യൂബിഹോളുകൾ, ബോഷ് ABS -നൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ബമ്പുകൾ കൈകാര്യം ചെയ്യുന്നതിന് ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കും റിയർ മോണോഷോക്കും ബൈക്കിന് ലഭിക്കും.

പൂർണ്ണ വലുപ്പത്തിലുള്ള ടൂറർ പോലെ കാണപ്പെടുന്നുണ്ടെങ്കിലും വാഹനത്തിന്റെ ഭാരം വെറും 168 കിലോഗ്രാം ആണ്. ആകർഷകവും സ്പാർട്ടൻ രൂപത്തിലുള്ളതുമായ റോയൽ എൻ‌ഫീൽഡ് ഹിമാലയനേക്കാൾ 31 കിലോഗ്രാം ഭാരം കുറവാണിതിന്. മൊത്തത്തിൽ, സുഖപ്രദമായ, ഭാരം കുറഞ്ഞ, ടൂറിംഗ് അധിഷ്ഠിത മോട്ടോർസൈക്കിൾ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു  മികച്ച ഓപ്1ഷനാണ് ഈ ബൈക്ക്.

2021 -ൽ യൂറോപ്പ് ഉള്‍പ്പെടെ തെരഞ്ഞെടുത്ത വിപണികളിക്ക് ഈ ബൈക്ക് എത്തും.