Asianet News MalayalamAsianet News Malayalam

പ്രളയം കടന്ന് തേക്കടി; വിനോദ സഞ്ചാരമേഖല ഉണര്‍വിലേക്ക്

2017 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ വരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തോളം ആളുകളാണ് തേക്കടിയിലെത്തിയത്. ഇതിൽ 6500 പേർ വിദേശികളായിരുന്നു. ചെറുതും വലുതുമായ പതിനായിരത്തോളം വാഹനങ്ങളിലാണ് ഇവർ തേക്കടിയിലെത്തിയത്.  എന്നാല്‍ ഇത്തവണ ഇതേകാലയളവിൽ അറുപത്തി അയ്യായിരത്തോളം ആളുകളേ തേക്കടി കണ്ടുള്ളൂ. 2800 പേർ മാത്രമാണ് വിദേശ വിനോദ സഞ്ചാരികൾ

thekkady tourist place
Author
Thekkady, First Published Sep 26, 2018, 8:15 PM IST

തേക്കടിയിലെ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകി സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. പ്രകൃതി ദുരന്തവും നിപ്പയും തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് വരിത്തിയിരുന്നു. കഴിഞ്ഞ വർഷമെത്തിയതിൻറെ പകുതി സഞ്ചാരികൾ മാത്രമാണ് ഇത്തവണ ഇതുവരെ തേക്കടിയിലെത്തിയത്.

2017 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ വരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരത്തോളം ആളുകളാണ് തേക്കടിയിലെത്തിയത്. ഇതിൽ 6500 പേർ വിദേശികളായിരുന്നു. ചെറുതും വലുതുമായ പതിനായിരത്തോളം വാഹനങ്ങളിലാണ് ഇവർ തേക്കടിയിലെത്തിയത്.  എന്നാല്‍ ഇത്തവണ ഇതേകാലയളവിൽ അറുപത്തി അയ്യായിരത്തോളം ആളുകളേ തേക്കടി കണ്ടുള്ളൂ. 2800 പേർ മാത്രമാണ് വിദേശ വിനോദ സഞ്ചാരികൾ. 

പ്രധാന വിനോദ ഉപാധിയായ ബോട്ടിംഗിന് പോയവരുടെ എണ്ണം 36,000 ത്തിൽ നിന്നും 24,000 ആയി കുറഞ്ഞു. ഇത്തവണ സീസൺ തുടങ്ങിയപ്പോൾ ഭീഷണിയായത് നിപ്പ ആയിരുന്നു.  ഇത് അറേബ്യൻ നാടുകളിൽ നിന്നുള്ളവരുടെ സീസണ ഇല്ലാതാക്കി. നെഹൃ ട്രോഫി വള്ളം കളിയോടെയാണ് വിദേശികൾ എത്തിത്തുടങ്ങുന്നത്. പ്രകൃതി ദുരന്തങ്ങൾ ഈ സമയത്ത് വില്ലനായെത്തി. 

മഴ കാരണം തേക്കടിയിൽ ബോട്ടിംഗ് വരെ നിർത്തി വയ്ക്കേണ്ടി വന്നു. എന്നാലിപ്പോൾ സ്ഥിതി ആകെ മാറി.  പൂജ അവധി ആയപ്പോഴേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. അടുത്തു വരാനിരിക്കുന്നത് ദീപാവലി സീസണാണ്.

Follow Us:
Download App:
  • android
  • ios