1. 2007 ലാണ് ആദ്യ കോംപസ് പുറത്തിറങ്ങുന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമില്‍ ജനനം. 2011ൽ മുഖംമിനുക്കി പുതിയൊരു മോഡൽ കൂടി.
2017ല്‍ ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം.

2. ഇന്ത്യയിൽ 1768 കോടി രൂപ മുടക്കിയാണ് ജീപ്പ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഡോറുകൾ ഘടിപ്പിക്കാൻ ലേസർ വെൽഡിങ് ടെക്‌നോളജി ഉപയോഗിക്കുന്നതുൾപ്പെടെ ഈ പ്ലാന്റിനും പുതുമകൾ ഏറെ.

3. ജീപ്പിന്റെ ഡിഎൻഎകളെല്ലാം പ്രകടം. ചതുരവടിവുള്ള രൂപമാണ് മുൻ ഭാഗത്ത്. 7 സ്ലോട്ടുകളുള്ള സ്‌ക്വയർ ഗ്രില്‍ കാരണം ഗ്രാന്റ് ചെറോക്കിയുടെ കുടുംബഛായ തോന്നിപ്പിക്കുന്നു

4. മുൻഭാഗത്ത് ബോഡിയോടു ചേർന്നു നിൽക്കുന്ന രീതിയിൽ, ബോഡിയുടെ കയറ്റിറക്കങ്ങൾക്കനുസരിച്ച് മനോഹരമായ എൽഇഡി ഹെഡ്‌ലാമ്പ്. അതിന്മേൽ ഡേ ടൈം റണ്ണിങ് ലാമ്പുകള്‍. ഹെഡ്‌ലാമ്പിനു താഴെ ക്രോമിയം സ്ലോട്ടിനുള്ളില്‍ ഫോഗ്‌ലാമ്പ്. ഉയർന്ന ബോണറ്റിന്റെയും ബോഡിയുടെ മറ്റു ഭാഗങ്ങളുടെയും ഷാർപ്പ് എഡ്ജുകൾ തുടങ്ങിയ ജീപ്പിന്റെ സവിശേഷതകളും

5. 408 ലിറ്റര്‍ ബൂട്ട്‌സ്‌പേസ്. പിൻസീറ്റ് ഫോൾഡ് ചെയ്താൽ ഇത് 1200 ലിറ്ററായി ഉയരും

6. ഗംഭീരമായ ഇന്റീരിയര്‍. ഉയർന്ന ഡാഷ്‌ബോർഡും അവശ്യം വേണ്ട സൗകര്യങ്ങളും. സ്‌നോവൈറ്റും ബ്ലാക്കും നിറങ്ങള്‍. ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീലും ഭംഗിയായി ഡിസൈൻ ചെയ്ത പാഡഡ് ഡോർപാഡുകളും

7. വോയ്‌സ് കമാൻഡും ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുമൊക്കെയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. മികച്ച മ്യൂസിക് സിസ്റ്റവും 6 സ്പീക്കറുകളും. ഡ്രൈവർ സീറ്റ് മാനുവലി അഡ്ജസ്റ്റ് ചെയ്യാം. ഇന്ത്യക്ക് വേൺ്ടി മെച്ചപ്പെടുത്തിയ പിന്‍സീറ്റ്.

8. രണ്ട് ലിറ്റർ ഡീസൽ (173 ബിഎച്ച്പി) 1.4 ലിറ്റർ പെട്രോൾ (160ബിഎച്ച്പി) എഞ്ചിനുകള്‍ നഗരത്തിലും ഓഫ് റോഡിലുമെല്ലാം ജീപ്പിന്റെ പൗരുഷം കാത്തുസൂക്ഷിക്കുന്നു.

9. ഫോർവീൽ ഡ്രൈവ് വേരിയന്റില്‍ ടെറെയ്ൻ സെലക്ട് സിസ്റ്റവും. മഡ്, സ്‌നോ, സാൻഡ് എന്നിങ്ങനെ ടെറെയ്‌നനുസരിച്ച് ഫോർവീൽ ഡ്രൈവിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാം. ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിങ് ഉള്ള ഓൾ ഇൻഡിപെൻഡന്റ് സസ്‌പെൻഷൻ ഏത് ഭൂപ്രകൃതിയിലും സുഖകരമായ യാത്ര ഉറപ്പു നൽകുന്നു.

10. ഫോർ ചാനൽ എ ബി എസ്, 6 എയർബാഗുകൾ, ഹിൽ ഡിസന്റ്-അസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാസന്നാഹങ്ങള്‍