Asianet News MalayalamAsianet News Malayalam

ഇ-കൊമേഴ്‌സ് വ്യവസായ മേഖലയ്ക്കായി 13 പുത്തന്‍ വാഹനങ്ങളുമായി ടാറ്റ

രാജ്യത്തെ ഇ-കൊമേഴ്‌സ് വ്യവസായ മേഖലയിലേക്കായി വാണിജ്യവാഹന രംഗത്തെ പ്രബലരായ ടാറ്റ മോട്ടോഴ്‌സ് പൂര്‍ണമായി നിര്‍മിച്ച ഉപയോഗത്തിന് തയ്യാറായ  13 വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആദ്യ  എക്‌സ്പീരിയന്റല്‍  എക്‌സ്‌പോയിലാണ് ടാറ്റ വാഹനങ്ങളെ പ്രദര്‍ശിപ്പിച്ചത്. 

13 New Vehicles For E Commerce Industry From Tata Motors
Author
Delhi, First Published Jan 17, 2019, 10:15 AM IST

ദില്ലി:  രാജ്യത്തെ ഇ-കൊമേഴ്‌സ് വ്യവസായ മേഖലയിലേക്കായി വാണിജ്യവാഹന രംഗത്തെ പ്രബലരായ ടാറ്റ മോട്ടോഴ്‌സ് പൂര്‍ണമായി നിര്‍മിച്ച ഉപയോഗത്തിന് തയ്യാറായ  13 വാഹനങ്ങള്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആദ്യ  എക്‌സ്പീരിയന്റല്‍  എക്‌സ്‌പോയിലാണ് ടാറ്റ വാഹനങ്ങളെ പ്രദര്‍ശിപ്പിച്ചത്. 

ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത, ഹബ്-ടു-ഹബ്-ടു-സ്‌പോക്ക്  ഗതാഗതം, എന്‍ഡ്-ടു-എന്‍ഡ് ഡെലിവറി തുടങ്ങിയ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്ക്  പൂര്‍ണ്ണമായി പരിഹാരം കാണാന്‍  തയ്യാറാകാവുന്ന തരത്തിലുള്ള  വൈവിധ്യമാര്‍ന്ന മോഡലുകളാണ് ടാറ്റ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചത്. ഗുരുഗ്രാമിലെ  ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇ കൊമേഴ്‌സ് എക്‌സ്‌പോ 2019 ല്‍ എസ് സിഐ, ഐഎല്‍സിവി, എംഎച്ച്‌സിവി എന്നീ വിഭാഗങ്ങളിലെ  ഏറ്റവുമധികം വിറ്റഴിച്ച വകഭേദങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ സമഗ്രമായ ആവശ്യകതകള്‍ വിശകലനം ചെയ്ത്, മികച്ച ഇ കൊമേഴ്‌സ് കമ്പനികളോടും അവരുടെ സ്വന്തം ഡിസൈന്‍ എന്‍ജിനീയര്‍മാരോടും അവരുടെ എഫ്.ബി.വി ടീമുമൊക്കെ ഉള്‍പ്പെടുന്ന അവരുടെ വെണ്ടര്‍മാര്‍ക്കും അവരുടെ ആവശ്യകതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും ആണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനങ്ങളുടെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.  ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും മികച്ച എയ്‌സ് പ്ലാറ്റ്‌ഫോമില്‍ ഇ-കൊമേഴ്‌സ് സാധനങ്ങള്‍ക്കായുള്ള ഏസ് ഡെലിവറി വാന്‍, ഇസി കോമേഴ്‌സ് പാക്കേജുകള്‍ക്കുള്ള ഏസ് സിപ് പാനല്‍ വാന്‍, വമ്പന്‍  സാമഗ്രികളുടെ  ഗതാഗതത്തിനായി സൂപ്പര്‍ എയ്‌സ് മിന്റ് എക്‌സ്പിഎസ് എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 

വാഹനങ്ങളുടെ മികച്ച ഡിസൈനും നൂതന സാങ്കേതികവിദ്യയും  സൗകര്യപ്രദമായ സൗകര്യം, മികച്ച ഇന്ധനക്ഷമത  കുറഞ്ഞ  ചിലവ് കൂടുതല്‍ കാര്യക്ഷമത  എന്നിവയ്‌ക്കൊപ്പം മികച്ചതും വിശ്വസനീയവുമായ പ്രകടനം, ദീര്‍ഘമായ സേവനജീവിതംഎന്നിവ പ്രദാനം ചെയ്യുന്നു. കൂടാതെ നിരവധി  ഉപയോഗങ്ങള്‍ക്ക് അനുസരിച്ച്  ഇഷ്ടാനുസൃതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തില്‍ തയ്യാറാക്കിയ വാഹനങ്ങള്‍   ഇ-കൊമേഴ്‌സ് വ്യവസായത്തിനുള്ള ഗതാഗത പരിമിതികള്‍ക്ക് മികച്ച പരിഹാരങ്ങള്‍ ലഭ്യമാക്കും.

ഡക്കിന്റെ നീളം,  ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പേ ലോഡ് എന്നിവ വിവിധതരം ഭാര,  ഭാരരഹിത ഉല്‍പ്പന്നങ്ങളുടെ ഗതാഗതത്തിന് അനുയോജ്യമാണ്.  സാധനങ്ങളുടെ ഭാരം, പഴങ്ങള്‍, പച്ചക്കറികള്‍, ഓട്ടോ ഭാഗങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ ഗതാഗതത്തിനായി  കസ്റ്റമൈസ്ഡ് പേ ലോഡുകളും ഡക്ക് വലുപ്പവും മാറ്റംവരുത്താന്‍ സാധിക്കും. സൂപ്പര്‍ ഏസ് മിന്റ്  ഇന്‍സുലേറ്റഡ് കണ്ടെയ്‌നര്‍ പാല്, പാല്‍ ഉല്‍പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയ പെട്ടന്ന് നശിച്ചുപോകുന്ന വസ്തുക്കള്‍ സൗകര്യ പ്രദമായി കൊണ്ടുപോകുന്നതിന് സഹായിക്കും. 

ഹബ്ബ്-ടു-സ്‌പോക്ക്  ഗതാഗത  ആവശ്യകതകള്‍ക്കായി, ആധുനികമായി  പുതുതായി പുറത്തിറക്കിയ അള്‍ട്ര ട്രക്കുകള്‍, കമ്പനിക്ക് വളരെ കുറഞ്ഞ കാലയളവില്‍ ഗണ്യമായ വളര്‍ച്ച നേടിയെടുത്തിട്ടുള്ള ലൈറ്റ്, ഇടത്തരം വാണിജ്യവാഹനങ്ങള്‍ തുടങ്ങിയവയും  പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശക്തവും , ആധുനികവും  ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതുമായ  ടര്‍ബോട്രോണ്‍ എന്‍ജിനാണ് അള്‍ട്രാ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രകടനം, വിശ്വാസ്യത, ഓപ്പറേറ്റിങ് എക്കണോമിക്‌സ് എന്നിവയെപ്പറ്റിയുള്ള കൃത്യമായ അളവുകള്‍ നല്‍കുന്ന ഇവ ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഒ ടി പി  ലോക്ക്, സിസിടിവി ക്യാമറകള്‍, ലോഡ് സെന്‍സറുകള്‍, ടെലിമാറ്റിക്‌സ് സിസ്റ്റം മുതലായ ഏറ്റവും നൂതനമായ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതാണ്.  ഉയര്‍ന്ന ഡ്രൈവിംഗ് സുഖവും സുരക്ഷയും സഹിതം മികച്ച പ്രകടനമാണ് ഈ വാഹനങ്ങള്‍ കാഴചവെക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

അള്‍ട്രാ  1518/53, 24 എഫ് ടി എംഎസ്  കണ്ടെയ്‌നര്‍, അള്‍ട്രാ 1014/45 20എഫ് ടി എം എസ് കണ്ടെയ്‌നര്‍, അള്‍ട്രാ 1014/45  20 എഫ് ടി എം എസ് റീഫെര്‍ , മൂന്നു വശവും തുറക്കുവാന്‍ സാധിക്കുന്ന 1518/53എം എസ് കണ്ടെയ്‌നര്‍,  എല്‍പി ടി 1412/48, 22 എഫ്ടി എംഎസ് കണ്ടെയ്‌നര്‍, എസ് എഫ് സി 407/33, 10 എഫ് ടി എം എസ് കണ്ടെയ്‌നര്‍  തുടങ്ങിയ വാഹന നിര എഫ്എംസിജി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍,  ഇ കോമേഴ്സ്,  വ്യാവസായിക സംബന്ധമായ ചരക്കുകള്‍,  വാഹന സാമഗ്രികള്‍, ബീവറേജ്സ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ചരക്കുനീക്കത്തിന് വളരെ അനുയോജ്യമാണ്.  .

ഹബ്-ടു-ഹബ് ഗതാഗത ആവശ്യങ്ങള്‍ക്കായി, എംഎച്ച്‌സിവി പോര്‍ട്ട്‌ഫോളിയോയില്‍ നിന്നും പൂര്‍ണ്ണമായി നിര്‍മ്മിച്ചവാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇ-കൊമേഴ്‌സ് ഇന്‍ഡസ്ട്രിക്ക് മാത്രമായി നിര്‍മ്മിച്ച ഈ വാഹനങ്ങള്‍  എല്‍പിടി 1613/52 ലെ 24 എഫ്ടി റഫ്രിജറേറ്റഡ് കണ്ടെയ്‌നര്‍, എല്‍പിടി 2518/68 ന് 32 ഫ്രെയിം റഫ്രിജറേറ്റര്‍ കണ്ടെയ്‌നര്‍ തുടങ്ങിയവ ശീതീകരിച്ച് സൂക്ഷിക്കേണ്ട ഫ്രോസണ്‍ ഫുഡ്‌സ്, ഐസ്‌ക്രീം, ഡയറി പ്രോഡക്റ്റ്‌സ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഫാര്‍മ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉതകുന്നതാണ്. സിഗ് ന 2818/68 എ എം ടി  വാഹനത്തില്‍ 31 ഫോര്‍ട്ട് എംഎസ് കണ്ടെയ്‌നര്‍ ആധുനിക ഫ്യൂവല്‍ തെഫ്റ്റ്, ഡിജിറ്റല്‍ ലോക്‌സ്, റിവേഴ്‌സ് പാര്‍ക്കിങ്, ഇന്‍-കണ്ടെയ്‌നര്‍ കാമറകള്‍, ലോഡ് സെന്‍സര്‍സ് , ഡോര്‍ തുറക്കുന്ന സെന്‍സറുകള്‍, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഹില്‍ സ്റ്റാര്‍ എയ്ഡ് തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. ഡ്രൈവിംഗ് ആനന്ദവും സുഖകരവുമാണ്. എല്‍പിടി  1618/68,  32 എഫ് ടി എം എസ്  കണ്ടെയ്‌നര്‍ന്  ടാറ്റ  5.0ലി  4 സിലിണ്ടര്‍ ടര്‍ബോട്രോണ്‍ എഞ്ചിനാണ് കരുത്തുപകരുന്നത്.  ഇക്കോണമിക് ഷിപ്പ്‌മെന്റ്‌സ്, ഓട്ടോ പാര്‍ട്ട്‌സ്, ടയറുകള്‍, അഗ്രി ഉത്പന്നങ്ങള്‍, വൈറ്റ് ഗുഡ്‌സ്, എഫ്എംസിജി, പാര്‍സെല്‍സ്, കൊറിയര്‍ തുടങ്ങിയ വിവിധ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇവ അനുയോജ്യമാണ്. ഉടമസ്ഥതയുടെ മൊത്തം ചെലവ് കുറച്ചുകൊണ്ട് ഡ്രൈവര്‍ സുഖവും ഡ്രൈവിംഗ് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക വരുമാനം വഴി ഉപഭോക്താക്കളെ സഹായിക്കാന്‍ ഉതകുന്നതാണ് ഈ ശ്രേണിയില്‍ ഉള്ള എല്ലാ വാഹനങ്ങളും. 

ഉപഭോക്താക്കള്‍ക്ക് ഓരോ നിമിഷവും  കൃത്യതയും,  പ്രതിബദ്ധതയും നല്‍കുവാന്‍ ആഗ്രഹിക്കുന്ന  ഇ-കൊമേഴ്‌സ് വ്യവസായത്തെ പിന്തുണയ്ക്കാന്‍, സംപൂര്‍ണ്ണ സേവാ കുട എന്നപേരില്‍ സമ്പൂര്‍ണ മൂല്യവര്‍ദ്ധിത സേവനങ്ങളും ടാറ്റ മോട്ടോര്‍സ്  വികസിപ്പിച്ചെടുത്തു.  24x7 ബ്രേക്ക് ഡൌണ്‍ സര്‍വീസ്,   വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്റ്റുകള്‍, തടസ രഹിതമായ വാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, പെട്ടെന്നുള്ള സര്‍വീസ് ബെയ്‌സ്, ഓണ്‍-സൈറ്റ് സേവനങ്ങള്‍, ഉയര്‍ന്ന ട്രാഫിക് ഹബ്ബുകള്‍ക്കുള്ള പിറ്റ് സ്റ്റോപ്പ് സേവനങ്ങള്‍,  എന്നിവയെല്ലാം മൂല്യവര്‍ദ്ധിത സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. 

2017 ല്‍ 38.5 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന ഇന്ത്യന്‍ ഇ കൊമേഴ്സ് മാര്‍ക്കറ്റ്  2026 ഓടെ  200 മില്ല്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപഭോക്താക്കളുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  കമ്പനികള്‍  വിതരണ സെന്ററുകള്‍, അവയുടെ ഫ്‌ളീയിറ്റ് സൈറ്റുകള്‍ എന്നിവ വിപുലപ്പെടുത്തികൊണ്ടേയിരിക്കുകയാണെന്നും ടാറ്റ മോട്ടോര്‍സ് സിവിബിയു പ്രസിഡന്റ് ഗിരീഷ് വാഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇ-കൊമേഴ്‌സ് എക്‌സ്‌പോ 2019. ഇ-കൊമേഴ്‌സ് കമ്പനികളുടേയും, ചരക്ക് ഗതാഗത കമ്പനികളുടെയും  വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കസ്റ്റമൈസ്ഡ് സവിശേഷതകളോടുള്ള  വിവിധതരം പൂര്‍ണ്ണ-നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാനും ഇതോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios