Asianet News MalayalamAsianet News Malayalam

സ്റ്റീയറിങ് തകരാർ; ഈ കാറുകളെ തിരികെ വിളിക്കുന്നു

  • ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമായി ബന്ധപ്പെട്ട തകരാർ
  • 2018 ഹോണ്ട അമെയ്‍സ് തിരിച്ചുവിളിക്കുന്നു
2018 Honda Amaze Recalled For Power Steering Inspection
Author
First Published Jul 23, 2018, 2:27 PM IST

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ എൻട്രി ലവൽ സെഡാന്‍ അമെയ്‍സ് തിരിച്ചുവിളിച്ചു പരിശോധിക്കാൻ കമ്പനി തയ്യാറെടുക്കുന്നു. ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമായി ബന്ധപ്പെട്ട തകരാർ സംശയിച്ചാണ് ഈ നീക്കം. 2017 ഏപ്രിൽ 17നും മേയ് 24നും മധ്യേ നിർമിച്ച രണ്ടാം തലമുറ അമെയ്സിലാണ് പ്രശ്നം.

തകരാർ സംശയിക്കുന്ന കാറുകളുടെ ഉടമസ്ഥരെ കമ്പനി നേരിട്ടു വിവരം അറിയിക്കും. തുടർന്നു പരിശോധനയും പ്രശ്ന പരിഹാര നടപടിയും സ്വീകരിക്കും. നിർമാണ പിഴവുള്ള വാഹനങ്ങളുടെ സ്റ്റീയറിങ്ങിനു ഭാരമേറുന്നതു പോലെ തോന്നുമെന്നും ഇലക്ട്രോണിക് പവർ സ്റ്റീയറിങ് തകരാറിന്റെ സൂചന നൽകുന്ന ഇൻഡിക്കേറ്റർ ലൈറ്റ് തെളിയുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. 

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സജ്ജമാക്കിയ പ്രത്യേക മൈക്രോസൈറ്റ് സന്ദർശിച്ച് വെഹിക്ക്ൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) നൽകി വാഹനത്തിനു പരിശോധന ആവശ്യമുണ്ടോ എന്നു കണ്ടെത്താൻ ഹോണ്ട അവസരമൊരുക്കിയിട്ടുണ്ട്. 

പരിശോധനയിൽ തകരാറുണ്ടെന്നു കണ്ടെത്തിയാൽ പവർ സ്റ്റീയറിങ് യൂണിറ്റ് സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. 


 

Follow Us:
Download App:
  • android
  • ios