ഹോണ്ട സിബിആര്‍ 250Rന്‍റെ വില പുറത്ത്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ സിബിആര്‍ 250R വില കമ്പനി പുറത്തുവിട്ടു. 1.63 ലക്ഷം രൂപ മുതലാണ് പുതിയ സിബിആര്‍ 250R ന്റെ എക്‌സ്‌ഷോറൂം വില. പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, സ്‌പോര്‍ട്‌സ് റെഡ്, സ്‌പെഷ്യല്‍ എഡിഷന്‍ റെപ്‌സോള്‍ ഹോണ്ട നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.

 26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 250R എത്തുന്നത്. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മണിക്കൂറില്‍ 135 കിലോമീറ്ററാണ് പുതിയ സിബിആര്‍ 250R ന്റെ പരമാവധി വേഗത.