ഐക്കണിക്ക് വാഹനബ്രാന്‍ഡ് ജീപ്പിന്‍റെ പുതിയ എസ്‍യുവി മോഡലിന്‍റെ ചിത്രങ്ങലും വിവരങ്ങളും പുറത്ത്. ബീജിങ് മോട്ടോർ ഷോയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന , ആഗോള വിപണിയിൽ എത്താനിരിക്കുന്ന ഗ്രാൻഡ് കമാൻഡറിന്‍റെ വിവരങ്ങളാണ് പുറത്തായത്.
കഴിഞ്ഞ ഷാൻഹായ് മോട്ടോർ ഷോയിലാണ് ഈ എസ്.യു.വിയുടെ മാതൃക ജീപ്പ് ആദ്യം അവതരിപ്പിച്ചത്. യുന്തു കൺസെപ്റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഹനത്തിന്‍റെ ഡിസൈന്‍. മൂന്ന് നിരകളായി ഏഴ് സീറ്റുകൾ ഉൾക്കൊള്ളുന്ന കമാൻഡറിന്‍റെ രൂപം ബോക്സി പ്രൊഫൈലിലായിരിക്കും. സെവൻ സ്ലോട്ട് ഗ്രില്ലും ആങ്കുലർ വീൽ ആർച്ചുകളും എൽ.ഇ.ഡി ടെയിൽഗേറ്റുമൊക്കെ പ്രത്യേകതകളാണ്.
ലോഞ്ചിട്ട്യൂട്, ലിമിറ്റഡ്, ഓവർലാൻഡ്, സമ്മിറ്റ് എന്നീ നാല് വേരിയൻറുകളിലായിരിക്കും വാഹനം വിപണിയിലെത്തുക. ചൈനയിൽ ഏപ്രിലിൽ വിപണിയിലെത്തുമെങ്കിലും മറ്റ് രാജ്യങ്ങളിലെ എസ്.യു.വിയുടെ വരവിന് സംബന്ധിച്ച് ജീപ്പ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കോംപസ് ഉള്‍പ്പെടെ ജീപ്പിന്‍റെ മോഡലുകള്‍ അടുത്തകാലത്ത് ഇന്ത്യയില്‍ തരംഗമായ സാഹചര്യത്തില്‍ രാജ്യത്തെ വാഹനപ്രേമികള്‍ ഗ്രാന്‍ഡ് കമാന്‍ഡറിന്‍റെ അരങ്ങേറ്റം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
