മോഹവിലയില്‍ പുതിയ സുസുക്കി ജിക്സറുകള്‍

First Published 8, Mar 2018, 3:19 PM IST
2018 Suzuki Gixxer And Gixxer SF Launched In India
Highlights
  • മോഹവിലയില്‍ പുതിയ സുസുക്കി ജിക്സറുകള്‍

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസൂക്കിയുടെ പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകള്‍ വിപണിയിലെത്തി. യഥാക്രമം 80,928രൂപ, 90,037 രൂപ എന്നിങ്ങനെയാണ് ഇരുവാഹനങ്ങളുടെയും ദില്ലി എക്സ് ഷോറൂം വില.

മോട്ടോജിപിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ECSTAR ലോഗോയും പുതിയ നിറങ്ങളും ഗ്രാഫിക്‌സുമൊക്കെയാണ്  പുതിയ ജിക്‌സര്‍ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍, ക്ലിയര്‍ എല്‍ഇഡി ടെയില്‍ ലാമ്പ്, നൂതനമായ റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ ജിക്‌സര്‍ ബൈക്കുകളുടെ മറ്റു ഫീച്ചറുകളാണ്. ഇരു ചക്രങ്ങളിലും ബ്രേക്കിംഗിന് വേണ്ടി  ഡിസ്‌ക് ബ്രേക്കുകള്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, സിംഗിള്‍ ചാനല്‍ എബിഎസ് പിന്തുണ ജിക്‌സര്‍ SFനുണ്ട്. ക്യാന്‍ഡി സൊനൊമ റെഡ്, മെറ്റാലിക സോണിക് സില്‍വര്‍ നിറങ്ങളിലും ബൈക്കുകളെത്തുന്നു.

155 സിസി എഞ്ചിനാണ് പുതിയ ജിക്‌സര്‍, ജിക്‌സര്‍ SF ബൈക്കുകള്‍ക്ക് കരുത്തുപകരുന്നത്. ഈ സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍  8,000 rpm ല്‍ 14.6 bhp കരുത്തും 6,000 rpm ല്‍ 14 Nm ടോർക്കും ഉത്പാദിപ്പിക്കും. ഒപ്പം സുസൂക്കിയുടെ ഇക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജിയുടെ പിന്തുണയും ഉണ്ട്.

loader