Asianet News MalayalamAsianet News Malayalam

പരീക്ഷണയോട്ടം നടത്തുന്ന ആ അഡാറ് ഥാറിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്!

മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. വാഹനത്തിന്‍റെ പുതിയ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ പരീക്ഷയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നു.

2019 Mahindra Thar Spotted For The First Time Looks Bigger Report
Author
Mumbai, First Published Dec 17, 2018, 10:33 PM IST

2010ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. വാഹനത്തിന്‍റെ പുതിയ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ പരീക്ഷയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നു. 'കാര്‍ ദേഖോ' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ചിത്രങ്ങല്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളോടെ അടിമുടി പരിഷ്‍കരിച്ച് എത്തുന്ന പുത്തന്‍ ഥാര്‍ 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019 Mahindra Thar Spotted For The First Time Looks Bigger Report

മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നു ഡിസൈന്‍ നിര്‍വഹിക്കുന്ന വാഹനം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. മഹീന്ദ്ര വികസിപ്പിച്ച പുതിയ ലാഡര്‍ ഫ്രെയിം ഷാസി പ്ലാറ്റ്ഫോമിലായിരിക്കും ഥാർ പുറത്തിറങ്ങുക. നിലവിലെ വാഹനത്തെക്കാളും നീളം കൂടുതലായിരിക്കും പുതിയ ഥാറിന്. 

ബോഡിയുടെ ദൃഢത കൂട്ടിയത് ക്രാഷ് ടെസ്റ്റില്‍ വിജയിക്കാന്‍ സഹായിക്കും. സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട്  എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ഥാറിലുണ്ടാകും. പഴയ ഥാറിനെക്കാള്‍ നീളവും വീതിയും അല്‍പം കൂടുതലാണ് പുത്തന്‍ വാഹനത്തിന്.

2019 Mahindra Thar Spotted For The First Time Looks Bigger Report

ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് നീക്കം. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍  ബിഎസ് 6 നിലവാരത്തില്‍ കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ഥാറിലുണ്ടാകും. 2.5 എംഹോക്ക് ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് കരുതുന്നത്.

2015ലാണ് വാഹനത്തിന്‍റെ  ഒടുവിലെ ഫെയ്സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ഡാഷ് ബോർഡിനും സീറ്റിനും ബോഡിക്കും ചെറിയ മാറ്റങ്ങളായിരുന്നു അന്ന് മഹീന്ദ്ര നല്‍കിയത്. ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂർഖ മോഡലാണ് നിരത്തില്‍  ഥാറിന്‍റെ പ്രധാന എതിരാളി. 

2019 Mahindra Thar Spotted For The First Time Looks Bigger Report
 

Follow Us:
Download App:
  • android
  • ios