ഐക്കണിക്ക് ഇരുചക്ര വാഹനബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ബുള്ളറ്റ് 500 എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി. 1.86 ലക്ഷം രൂപ മുതലാണ് ബുള്ളറ്റ് 500ന്‍റെ വിപണി വില.  14,000 രൂപയുടെ വില വര്‍ധനവാണ് എബിഎസുള്ള ബുള്ളറ്റ് 500നുള്ളത്. 

എബിഎസ് സ്ഥാപിച്ചതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നും ബുള്ളറ്റ് 500 നില്ല. 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. 27.2 bhp കരുത്തും 41.3 Nm ടോര്‍ഖും ഈ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.