1 കരുത്തന്‍ എഞ്ചിന്‍
മൂന്നു ലിറ്റർ, 4 സിലിണ്ടർ ടർബോ എഞ്ചിന്‍. 177 ബിഎച്ച്പി കരുത്ത്. 380 ന്യൂട്ടൺ മീറ്റർ ടോർക്ക്. 5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ. ഫോർവീൽ ഡ്രൈവ്
2 സുഖപ്രദമായ പവര്‍ ഡെലിവറി
ആക്‌സിലേറ്റർ ആഞ്ഞു ചവിട്ടുമ്പോൾ കുതിച്ചു പായുന്ന സ്‌പോർട്‌സ് കാറുകളുടെ സ്വഭാവമില്ല. പക്ഷേ ആക്‌സിലേറ്ററിൽ നൽകുന്ന മർദ്ദമനുസരിച്ച് സുഖപ്രദമായ രീതിയിലുള്ള പവർ ഡെലിവറി

3 ഗൗരവം ചോരാത്ത ഡിസൈന്‍
സൈഡ് പ്രൊഫൈലിൽ വമ്പൻ വീൽ ആർച്ചുകള്‍. മൾട്ടിസ്‌പോക്ക് അലോയ് വീലുകളിന്മേൽ 17 ഇഞ്ച് ടയറുകൾ. പിൻഭാഗത്ത് സുന്ദരമായ വലിയ ടെയ്ൽലാമ്പുകൾ. ഇടയിൽ നീണ്ട ക്രോമിയം സ്ട്രിപ്പ്. ഗൗരവം ഒട്ടും ചോരാതെ വൃത്തിയായി ഡിസൈൻ ചെയ്തിരിക്കുന്ന വാഹനം
4 ഉയർന്ന സീറ്റിങ് പൊസിഷന്‍
എംയുഎക്‌സിൽ നിവർന്നിരുന്ന് യാത്ര ചെയ്യാം. ലോകം കാൽക്കീഴിലെന്നു തോന്നുന്ന അനുഭവം എംയുഎക്‌സിന്റെ ഉയർന്ന രൂപം സമ്മാനിക്കുന്നു.
5 സുന്ദരമായ അകത്തളം
ഡാഷ്‌ബോർഡിന് വി ക്രോസിന്റേതിനു സമം ബ്ലാക്കും സ്റ്റീൽഫിനിഷും ചേർന്ന് സുന്ദരമായ ഉൾഭാഗം. ടച്ച് സ്‌ക്രീനാണ് ഡാഷ്‌ബോർഡിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. കൂടാതെ റൂഫിൽ മറ്റൊരു 10 ഇഞ്ച് സ്‌ക്രീനും. പിൻസീറ്റിലിരിക്കുന്നവർക്ക് സിനിമയും മറ്റും കാണാൻ ഇതുപയോഗിക്കാം.

6 ലെഗ് സ്പെയ്സ്
മുൻനിരയിലും പിൻനിരയിലും രണ്ടാംനിരയിലും ഇഷ്ടംപോലെ ഹെഡ് സ്‌പേസും ലെഗ്‌സ്‌പേസും. മൂന്നാം നിരയിലേക്ക് കടക്കാൻ ഒരു ചെറിയ ലിവർ മൃദുവായി വലിച്ച് രണ്ടാംനിര സീറ്റ് മടക്കിയാൽ മതി. മൂന്നാംനിര സീറ്റിൽ തരക്കേടില്ലാത്ത ലെഗ്‌സ്‌പേസും സീറ്റിന് മികച്ച കുഷ്യനും
7 വിലക്കുറവ്
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽക്കപ്പെടുന്ന ലക്ഷ്വറി എസ്‌യുവികളായ ഫോർഡ് എൻഡേവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെക്കാൾ 6-7 ലക്ഷം രൂപ വില കുറവാണ് എംയുഎക്‌സിന്

