ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒരു കാര്‍
അന്തരിച്ച ലേഡി സൂപ്പര് സ്റ്റാര് ശ്രീദേവിയുടെ ഓര്മ്മകളുമായി ഒരു കാര്.ശ്രീദേവിയുടെ പ്രശസ്ത കഥാപാത്രങ്ങളെ ഗ്രാഫിക്സ് ചെയ്ത ഹോണ്ട സിറ്റിയാണ് ശ്രദ്ധേയമാകുന്നത്.
പൂനെ സ്വദേശികളായ പരിധി ഭാട്ടി, ഭാവന വർമ്മ, ടോനു സോജാതിയ എന്നീ യുവതികളാണ് ശ്രീദേവിക്ക് വേറിട്ട ആദരം ഒരുക്കിയിരിക്കുന്നത്.
മിസ്റ്റര് ഇന്ത്യ, സദ്മ, ലംഹെ, ജുഡായി, തോഫ തുടങ്ങിയ നിരവധി ചിത്രങ്ങളില് നിന്നുള്ള ശ്രീദേവിയുടെ ചിത്രങ്ങൾകൊണ്ടാണ് ഹോണ്ട സിറ്റി കാറിനെ അലങ്കരിച്ചിരുന്നത്.
ശ്രീദേവിയുടെ ഭര്ത്താവ് ബോണി കപൂര്, മക്കളായ ജാന്വി, ഖുഷി എന്നിവര്ക്ക് മുമ്പില് ഇവര് ഈ കാര് പ്രദര്ശിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്ട്ടുകള്.
