ഇരുമ്പ് കേബിളില്‍ കുടുങ്ങി വ്യോമസേന ഹെലികോപ്റ്ററിനു സംഭവിച്ചത്
കേദാര്നാഥ് ക്ഷേത്രത്തിനു സമീപം ഹെലിപാഡില് ഇറക്കാന് ഒരുങ്ങുന്നതിനിടെ ഇരുമ്പു കേബിളില് ഇടിച്ച് വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്റര് അപകടത്തില് പെട്ടു. സംഭവത്തില് പൈലറ്റുള്പ്പെടെ മൂന്ന് പേര് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കേദാര്നാഥിലെ ഹെലിപാഡില് നിന്ന് 20 മീറ്റര് അകലെയായിരുന്നു അപകടം. ഹെലിപാഡിന് സമീപത്തെ പോകുന്ന ഇരുമ്പ് കേബിളിലുടക്കി തീപിടിച്ച ഹെലികോപ്റ്റര് ഹെലിപാഡില് ഇടിച്ചിറക്കുകയായിരുന്നു. കഴിഞ്ഞ ജൂണില് ഗൗരികുണ്ഡില് എംഐ 17 വി5 ഹെലികോപ്റ്റര് അപകടത്തില് പെട്ട് 20 പേര് മരിച്ചിരുന്നു.
