തിരുവനന്തപുരം: സ്വകാര്യ ടാങ്കറുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഡീസല്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ടാങ്കറുകള്‍ ഉത്തര കേരളത്തിലേക്ക് നല്‍കും. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഡീസല്‍ വിതരണം സുഗമമാക്കാന്‍ ഡ്രൈവര്‍മാര്‍ സഹിതം എറണാകുളം ഡിപ്പോയില്‍ നിന്നാണ് ഡീസല്‍ ടാങ്കറുകള്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.