ടാറ്റയുടെ ജെഎൽആർ, ലാൻഡ് റോവർ ഡിസ്കവറി ഇന്ത്യയില്‍ പുറത്തിറങ്ങി. ഏഴ് സീറ്റുള്ള ഡിസ്കവറിയുടെ വില 71.38 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ്. പെട്രോൾ, ഡീസൽ മോഡലുകളിൽ ലഭിക്കും.
ലാന്‍ഡ് റോവറിന്റെ ലൈറ്റ് വെയ്റ്റ് ഫുള്‍-സൈസ് എസ് യുവി ആര്‍ക്കിടെക്ച്ചറിലാണ് (P L A പ്ലാറ്റ്ഫോം) പുത്തന്‍ ഡിസ്‌കവറിയുടെ രൂപകല്‍പന. 1989 ല്‍ ആദ്യമായി വിപണിയില്‍ അവതരിച്ച ഡിസ്‌കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന മോഡല്‍.
പുതിയ ഡിസ്‌കവറി മുന്‍തലമുറകളെ അപേക്ഷിച്ച് 480 കിലോഗ്രാം ഭാരക്കുറവിലാണ് എത്തുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ 7-സീര്റര്‍ ഫുള്‍-സൈസ് എസ്യുവിയെ ലാന്‍ഡ് റോവര്‍ അണിനിരത്തുന്നതും. 3.0 ലിറ്റര്‍ V6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാവുക. 335 bhp കരുത്തും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.0 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍. 254 bhp കരുത്തും 600 Nm ടോര്‍ക്കും ഏകുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും. ഇരു എഞ്ചിന്‍ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.
8.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡിസ്‌കവറി ഡീസല്‍ പതിപ്പിന്റെ ടോപ് സ്പീഡ്, മണിക്കൂറില്‍ 209 കിലോമീറ്ററാണ്. 7.1 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് V6 പെട്രോള്‍ പതിപ്പ്. മണിക്കൂറില്‍ 245 കിലോമീറ്ററാണ് ഡിസ്‌കവറി പെട്രോള്‍ മോഡലിന്റെ പരമാവധി വേഗതയും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14 സ്പീക്കര്‍ മെറീഡിയന്‍ ഡിജിറ്റല്‍ സറൗണ്ട് സിസ്റ്റവും പുത്തന്‍ ഡിസ്‌കവറിയുടെ ഹൈലൈറ്റാണ്. പുതിയ ഡിസ്‌കവറിയുടെ ബുക്കിംഗ് രണ്ട് മാസം മുമ്പെ ലാന്‍ഡ് റോവര്‍ ആരംഭിച്ചിരുന്നു.
