പിണങ്ങിപ്പിരിഞ്ഞ കാമുകനോടുള്ള അരിശം തീർക്കാൻ യുവതി കാർ ഇടിച്ചു തകർത്തു. സൗത്ത് അമേരിക്കൻ രാജ്യമായ പെറുവിലാണ് സംഭവം. ഏകദേശം 30 ലക്ഷം രൂപ ഇന്ത്യയിൽ വിലയുള്ള ബിഎംഡബ്ല്യു വൺ സീരിസ് ഉപയോഗിച്ചാണ് കാർ ഇടിച്ചു തകർത്തത്. എന്നാൽ കാമുകന്റെ കാർ ഏതെന്ന് വ്യക്തമല്ല.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുകയാണ്. വൈറല്‍ഹോഗ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്.

തുടർച്ചയായി നാലു തവണ കാറിൽ ഇടിച്ചതിന് ശേഷമാണ് യുവതി മടങ്ങുന്നത്. ആദ്യത്തെ ഇടി ഇടിക്കുന്നതിന് മുൻപ് തന്നെ കാമുകൻ കാറിൽ നിന്ന് രക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.