നിയമങ്ങൾ പഠിക്കാം ഡിജിറ്റലായി. കളിച്ച് പഠിക്കാം നിയമങ്ങൾ ട്രാഫിക് ഗുരു തയ്യാർ ഇഷ്ടത്തിനൊത്ത് വണ്ടി ഓടിക്കാം മിടുക്കരെ കാത്ത് കേരളാ പൊലീസിന്റെ സമ്മാനം

തിരുവനന്തപുരം: റോഡിലെ ചട്ടം പഠിപ്പിക്കാൻ പുതിയ ആപ്പുമായി കേരളാ പൊലീസ്. ട്രാഫിക് ഗുരു എന്ന ആപ്പാണ് പൊലീസ് അവതരിപ്പിക്കുന്നത്. ഗെയിമിലൂടെ നല്ല ഡ്രൈവിംഗാണ് ലക്ഷ്യം. കുണ്ടും കുഴിയുമുള്ള റോഡ് മുതൽ നിരപ്പായ ഹൈവേ വരെ ആപ്പിലുണ്ട്. 

ലോറിയോ കാറോ ബസ്സോ തെരഞ്ഞെടുക്കാം. ഇഷ്മുള്ള കാലാവസ്ഥയിൽ ഓടിക്കാം. വണ്ടി ഓടിക്കുമ്പോൾ കേൾക്കാൻ പാട്ടുകൾ തെരഞ്ഞെടുക്കാം. പക്ഷെ കളിയിലും നിയമങ്ങൾ നിർബന്ധം. ഓവർടേക്ക് പാടില്ല. ഇൻഡിക്കേറ്റർ നിർബന്ധം. ചട്ടം തെറ്റിച്ചാൽ മത്സരം തോൽക്കും.

സിഡ്കോയും റെയിൻ കൺസേർട്ടും ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗലോഡ് ചെയ്യാം. കളിയിൽ മിടുക്ക് തെളിയിക്കുന്നവരെ കാത്ത് കേരളാ പൊലീസിന്റെ സമ്മാനമുണ്ട്.