ഇറ്റാലിയന്‍ ഇരുചക്രവാഹനനിര്‍മ്മാതാക്കളായ അപ്രീലിയയുടെ SR 125 സ്‌കൂട്ടറിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. പെടിഎം സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയാണ് സ്‌കൂട്ടറിന്റെ ബുക്കിംഗ്. www.aprilisar.in എന്ന വെബ്‌സൈറ്റില്‍ നിന്നും പുതിയ 125 സിസി സ്‌കൂട്ടറിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അയ്യായിരം രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ അപ്രീലിയ പ്രഖ്യാപിച്ചിട്ടുണ്ട്. 65,310 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില

ഡെലിവറി ആവശ്യമായ നഗരവും ഡീലറെയും പെയ്ടിഎം മാള്‍ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഓഫര്‍ സെക്ഷനില്‍ ‘BIKE5000’ എന്ന പ്രോമോ കോഡ് ഉപയോഗിച്ചും ക്യാഷ്ബാക്ക് ഓഫര്‍ നേടാം. ബുക്ക് ചെയ്ത് പതിനഞ്ചു മുതല്‍ ഇരുപതു ദിവസത്തിനുള്ളില്‍ സ്‌കൂട്ടറിന്റെ ഡെലിവറി നടക്കും. ഈ ദില്ലി ഓട്ടോ എക്സ്പോയിലാണ് അപ്രീലിയ SR 125 അവതരിപ്പിക്കുന്നത്.