Asianet News MalayalamAsianet News Malayalam

ബിഎസ്-6 നിലവാരം സ്വന്തമാക്കിയെന്ന് അശോക് ലെയ്‌ലാന്‍ഡ്

ബിഎസ്-6 നിലവാരം കൈവരിച്ചെന്ന അവകാശവാദവുമായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ്. കമ്പനിയുടെ വാണിജ്യ വാഹന ശ്രേണിക്ക് പൂർണമായും ബിഎസ് -6 നിലവാരം കൈവരിക്കാൻ കമ്പനിക്കു സാധിച്ചതായി അശോക് ലെയ‍ലൻഡ് സീനിയർ വൈസ് പ്രസിഡന്റ് പ്രോഡക്ട് ഡവലപ്മെന്റ് എൻ ശരവണന്‍ അറിയിച്ചു. 

Ashok Leyland says they track to meet the BS-6 emission norms
Author
Mumbai, First Published Nov 28, 2018, 7:14 PM IST

ദില്ലി: രാജ്യത്തെ ബി എസ് -4 വാഹനങ്ങള്‍ക്ക് ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ആയുസ്. ഇതു സംബന്ധിച്ച് അടുത്തിടെയാണ് സുപ്രീം കോടതി വാഹന നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ്- 6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്.  മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. 

ഈ സാഹചര്യത്തില്‍ ബിഎസ്-6 നിലവാരം കൈവരിച്ചെന്ന അവകാശവാദവുമായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ്. കമ്പനിയുടെ വാണിജ്യ വാഹന ശ്രേണിക്ക് പൂർണമായും ബിഎസ് -6 നിലവാരം കൈവരിക്കാൻ കമ്പനിക്കു സാധിച്ചതായി അശോക് ലെയ‍ലൻഡ് സീനിയർ വൈസ് പ്രസിഡന്റ് പ്രോഡക്ട് ഡവലപ്മെന്റ് എൻ ശരവണന്‍ അറിയിച്ചു. കമ്പനിയുടെ ഇടത്തരം, ഭാര വാണിജ്യ വാഹന(എം ആൻഡ് എച്ച് സി വി) ശ്രേണി പൂർണമായും മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് -6  നിലവാരം കൈവരിക്കുമെന്നും 2020ൽ നിലവിൽ വരുന്ന ബി എസ് ആറ് നിലവാരം കൈവരിക്കാൻ കമ്പനി സജ്ജമായെന്നും ശരവണൻ വ്യക്തമാക്കി.

ഐ ഇ ജി ആര്‍ എൻജിൻ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു കമ്പനിയുടെ മുന്നേറ്റം. കഴിഞ്ഞ വർഷമാണ് അശോക് ലേയ്ലൻഡ് ഇന്റലിജന്റ് എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ(ഐ ഇ ജി ആർ) സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഈ സാങ്കേതികവിദ്യ അനായാസം ഉയർത്താനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

എന്താണ് ബിഎസ്- 6‌?
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സൾഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സർ‌ഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് പുറം തള്ളുന്ന നൈറ്റജൻ ഓക്സൈഡിന്റെ അളവ് പകുതിയിൽ അധികം കുറയും.  ബിഎസ് 6 നിരവാരത്തിൽ ഒരു വാഹനം നിർമിക്കുക എന്നാൽ അതിന്റെ ആദ്യ ഘട്ടം മുതൽ മാറ്റങ്ങൾ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.

Follow Us:
Download App:
  • android
  • ios