സ്കൂട്ടറിലെത്തി 50 ലക്ഷം രൂപയുടെ ഔഡി കാറിന് തീയിട്ടു ആരെന്ന് കണ്ടെത്താനാകാതെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പുനെ: പാര്‍ക്കിംഗില്‍,നിര്‍ത്തിയിട്ട 50 ലക്ഷം രൂപയുടെ ഔഡി എസ്‍യുവി അഗ്നിക്കിരയാക്കി അജ്ഞാതര്‍.. പൂനെയിലെ ധയാരിയിലാണ് ഓഡി കാറിന് തീപിടിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ കാറിനടുത്തെത്തുകയും നിലത്തുനിന്ന് എന്തോ എടുത്തതിന് ശേഷം കാറിലേക്ക് എറിയുകയുമായിരുന്നു. ഉടനെ കാര്‍ ആളികത്തുകയും അടുത്തുനിന്ന രണ്ട് കാറുകളിലേക്ക് കൂടി തീ പടരുകയും ചെയ്തു.

സംഭവത്തിനിടെ സ്കൂട്ടറിലെത്തിയവര്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഔഡി ക്യു 5 എസ്‍യുവിയ്ക്ക് പുറമെ മാരുതി സുസുക്കി എസ്എക്സ് 4, ഹോണ്ട സിറ്റി എന്നിവയാണ് അഗ്നിക്കിരയായത്. സ്കൂട്ടറിലെത്തിയത് ആരൊക്കെയാണെന്നോ അവര്‍ എന്തിന് ഇത് ചെയ്തെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു