റോഡിലെ കുഴികളടച്ച് ഒരു ഓട്ടോ ഡ്രൈവര്‍ കാരണമറിഞ്ഞാല്‍ കണ്ണുനിറയും
റോഡിലെ കുഴികള്ക്ക് സര്ക്കാരിനെ കുറ്റപ്പെടുത്താനാണ് നമുക്കൊക്കെ വലിയ താല്പര്യം. സര്ക്കാര് സംവിധാനങ്ങളുടെ പിടിപ്പുകേടാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പ്രധാനകാരണമെങ്കിലും വീട്ടിനു മുന്നിലെ റോഡിലെ കുഴിയില് പോലും അല്പ്പം മണ്ണുവാരിയിടാന് തയ്യാറാവാത്തവരാണ് നമ്മളില് പലരും.
ഇങ്ങനെയുള്ള ഈ ലോകത്ത് മാതൃകയാകുകയാണ് ഒരു ഓട്ടോ ഡ്രൈവര്. എറണാകുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ജോബ് എന്ന ഈ ഓട്ടോ ഡ്രൈവറെ സോഷ്യല്മീഡിയയിലൂടെ പരിചയപ്പെടുത്തിയത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷനിലുള്ള കുഴി അടയ്ക്കാൻ ജോബ് ശ്രമിക്കുന്ന ദൃശ്യങ്ങള് ഈ സിവില് പൊലീസ് ഓഫീസര് പകര്ത്തി ഫേസ്ബുക്കിലിടുകയായിരുന്നു.
ടാര് ഉള്പ്പെടെയുള്ളവ ഉപയോഗിച്ച് ഉറപ്പില് തന്നെയാണ് ജോബ് കുഴികള് മൂടുന്നത്. ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോൾ ജോബ് പറഞ്ഞത് ആരുടേയും കണ്ണുനിറയ്ക്കുമെന്നും പോസ്റ്റില് പറയുന്നു.
''കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ് എറണാകുളത്ത് പൊറ്റക്കുഴിയില് വെച്ചു ഇതുപോലൊരു കുഴിയില് വണ്ടി മറിഞ്ഞ് ഒരു പയ്യന് എന്റെ കയ്യില് കിടന്നു മരിച്ചു അന്നു മുതല് റോഡില് കാണുന്ന ചെറിയ കുഴികള് എന്നാൽ കഴിയുന്ന രീതിയില് മൂടാൻ ശ്രമിക്കാറുണ്ട്.."
സോഷ്യല് മീഡിയയില് വൈറലാകുകയാണ് ഈ പോസ്റ്റും വീഡിയോയും.
