എന്‍ട്രിലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ പുതിയ അവഞ്ചര്‍ 180 മോട്ടോര്‍സൈക്കിളുമായി ബജാജ് എത്തുന്നതായി റിപ്പോര്ർട്ട്. 83,400 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ ബജാജ് അവഞ്ചര്‍ 180 സ്ട്രീറ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അവഞ്ചര്‍ 220 സ്ട്രീറ്റിനെക്കാളും 10,000 വിലക്കുറവിലാണ് ബൈക്ക് എത്തുന്നത്.

നിലവിലുള്ള 178.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനിലാവും പുതിയ അവഞ്ചര്‍ എത്തുക. 17 bhp കരുത്തും 14.2 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്ർസ്‍മിഷന്‍.

കാഴ്ചയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിന് സമാനമായ രൂപമാണ് പുതിയ അവഞ്ചര്‍ 180ന്. റെഡ്, ബ്ലാക് നിറങ്ങളിലാണ് പുതിയ 180 സിസി അവഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക.