Asianet News MalayalamAsianet News Malayalam

ബജാജ് ഡിസ്‍കവര്‍ 150 വിടപറയുന്നു

Bajaj Discover 150 discontinued
Author
First Published Dec 11, 2016, 2:41 PM IST

Bajaj Discover 150 discontinued

2016 ഓക്ടോബറില്‍  ഈ മോട്ടോർസൈക്കിളിന്റെ ഒരൊറ്റ യൂണിറ്റുപോലും വിറ്റഴിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‌കവർ 150എഫ്, 150 എസ് എന്നീ പതിപ്പുകളും ഡിസ്‍കവിറിന്‍റെതായി വിപണിയിലുണ്ട്. 144.8സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഡിസ്‌കവർ മോഡലുകൾക്ക് കരുത്തേകുന്നത്. 14.30ബിഎച്ച്പിയും 12.75എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിടിഎസ്-ഐ എക്സോസ്‌ടെക് എൻജിൻ സാങ്കേതികതകളാണ് ഈ എൻജിനിൽ ബജാജ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Bajaj Discover 150 discontinued

2004ലാണ് ആദ്യ ഡിസ്‍കവര്‍ മോഡല്‍ ബജാജ് പുറത്തിറക്കുന്നത്. 125 സിസി ആയിരുന്നു ഇത്. ഇതിന്‍റെ പരിഷ്‍കരിച്ച മോഡലുകള്‍ വളരെപ്പെട്ടെന്നാണ് ഇന്ത്യന്‍ വിപണിയും നിരത്തുകളും കീഴടക്കിയത്.

പുതിയ ഫ്ലാഗ്‌ഷിപ്പ് മോട്ടോർസൈക്കിളുകളെ വിപണിയിലെത്തിക്കാനുള്ള പുതിയ ശ്രമത്തിലാണ് ബജാജ്. കരുത്തുറ്റ 400സിസി ഡോമിനാർ ഡിസംബർ 15 നോടുകൂടി വിപണിയിലെത്തും. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനറി​നെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍. ഇന്ത്യയിലും വിദേശത്തും ഒരുപോലെ പുത്തൻ ബൈക്കുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്.

Bajaj Discover 150 discontinued

 

Follow Us:
Download App:
  • android
  • ios