പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക്​ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ പുതിയ ബ്രാൻഡ് നാമത്തിൽ തന്നെ ബൈക്ക്​ പുറത്തിറക്കാൻ ബജാജ്​ പിന്നീട്​ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാം ‘ഡോമിനര്‍’എന്ന പേര് ബജാജ്  കണ്ടെത്തിയത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.

ഡ്യുവല്‍സ്പ്രിംഗ് മോണോ സസ്‌പെന്‍ഷനോട് കൂടിയ 43 എം എം ടെലിസ്‌കോപ്പിക്ക് ഫ്രണ്ട് ഫോര്‍ക്ക് ഏത് പ്രതലത്തിലും സുഗമമായ ഡ്രൈവ് നല്‍കും. ബാലന്‍സ്ഡ് വൈറ്റ് ലൈറ്റോഡ്കൂടിയ ഫുള്‍ എല്‍ ഇ ഡി മൊസൈക്ക് ഹെഡ് ലാമ്പ് ഇന്ത്യയില്‍ ഡോമിനാര്‍ 400ന്റെ മാത്രം പ്രത്യേകതയാണ്.

ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനര്‍ നിരത്തിലിറങ്ങുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.


മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍ വൈറ്റ് എന്നീ 3 നിറങ്ങളില്‍ഡോമിനര്‍ 400 ലഭ്യമാണ്. എ ബി എസ് മോഡലിന് 1,50,000രൂപയും ഡിസ്‌ക്ക് ബ്രേക്ക് മോഡലിന് 1,36,000 രൂപയുമാണ് വില. 22 നഗരങ്ങളില്‍ 80 ഷോറൂമുകളില്‍വാഹനം ലഭ്യമാണ്. ഓണ്‍ലൈനില്‍ 9000 രൂപയടച്ച് ബൈക്ക് ബുക്ക് ചെയ്യാവുന്നതാണ്. ജനുവരിയില്‍വാഹനം ഡെലിവറിചെയ്യും.