Asianet News MalayalamAsianet News Malayalam

ബജാജ് ഡൊമിനറിന്‍റെ വില കൂട്ടി

  • ഡൊമിനാര്‍ 400 ന് വില കൂടി
Bajaj Dominar price hiked

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍  ഡൊമിനാര്‍ 400 ന് വില കൂടി. എബിഎസ്, നോണ്‍-എബിഎസ് പതിപ്പുകള്‍ക്ക് രണ്ടായിരം രൂപയാണ് കൂട്ടിയിരിക്കുന്നത്.

1,44,113 രൂപയാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ദില്ലി എക്‌സ്‌ഷോറൂം വില. മുമ്പ് 1,42,109 രൂപയായിരുന്നു. ഇനിമുതല്‍ 1,58,275 രൂപ വിലയ്ക്കാണ് ഡ്യൂവല്‍ ചാനല്‍ എബിഎസ് പതിപ്പിന്. നേരത്തെ ഇത് 1,56,270 രൂപയായിരുന്നു.

2018 ഡൊമിനാറുകള്‍ എത്തി രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് വിലവര്‍ദ്ധന. റേസിംഗ് റെഡ് നിറമാണ് പുത്തന്‍ ഡോമിനറിന്‍റെ പ്രധാന ആകര്‍ഷണം. കൂടാതെ കോസ്മറ്റിക് അപ്‌ഡേറ്റുകളും മോഡലിനെ വേറിട്ടതാക്കുന്നു.  വേറിട്ട നിറത്തിനൊപ്പം ഹാന്‍ഡില്‍ബാറിന് ലഭിച്ച സില്‍വര്‍ ടച്ച്, പെരിമീറ്റര്‍ ഫ്രെയിം, ഫൂട്ട്‌പെഗ് അസംബ്ലി, സ്വിംഗ്ആം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍ എന്നിവയും സില്‍വര്‍ ആക്‌സന്റുമൊക്കെ പുതിയ ഡൊമിനറിന്‍റെ പ്രത്യകതകളാണ്.

എന്നാല്‍ എഞ്ചിനില്‍കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 373 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാവും വാഹനത്തിന് കരുത്ത് പകരുക. 34.5 bhp കരുത്തും 35 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡുകള്‍, മഹീന്ദ്ര മോജോ, കെടിഎം ഡ്യൂക്ക് 390 എന്നിവരാണ് പുതിയ ഡോമിനാര്‍ 400 ന്റെ പ്രധാന എതിരാളികള്‍.

2016 ഡിസംബര്‍ 15ന് അരങ്ങേറ്റം കുറിച്ച ഡൊമിനര്‍, ബജാജിന്‍റെ പള്‍സര്‍ സീരിസിനു മുകളിലുള്ള ആദ്യ ബൈക്കായിരുന്നു. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി  ഡൊമിനറി​നെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ബജാജിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇടയ്ക്ക് ഒരു ഘട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനെ കടത്തിവെട്ടിയെങ്കിലും ബജാജിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ആഭ്യന്തര വിപണിയില്‍ ഡോമിനര്‍ വളന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുള്ള ഡോമിനറിന്റെ പരസ്യം മോഡലിന് കുപ്രസിദ്ധിയും നല്‍കി.

 

Follow Us:
Download App:
  • android
  • ios