Asianet News MalayalamAsianet News Malayalam

ബജാജ് ഡൊമിനറിന്‍റെ വില വീണ്ടും കൂട്ടി

  • ബജാജ് ഡൊമിനറിന്‍റെ വില വീണ്ടും കൂട്ടി
  • 2,000 രൂപയാണ് കൂട്ടിയത്
  • വര്‍ദ്ധനവ് രണ്ടു മാസത്തിനിടെ രണ്ടാം തവണ
Bajaj Dominar Prices Hiked Yet Again
Author
First Published May 20, 2018, 3:47 PM IST

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400ന്‍റെ വില വീണ്ടും കൂട്ടി. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണു വില കൂട്ടുന്നത്. ഇത്തവണ 2,000 രൂപയാണ് കൂട്ടിയത്. ഇതോടെ ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിന്റെ ഡൽഹി ഷോറൂമിലെ വില 1,46,111 രൂപയായി. കഴിഞ്ഞ മാസവും 2,000 രൂപയുടെ വർധന നടപ്പാക്കിയിരുന്നു.

Bajaj Dominar Prices Hiked Yet Again

2016 ഡിസംബര്‍ 15ന് അരങ്ങേറ്റം കുറിച്ച ഡൊമിനര്‍, ബജാജിന്‍റെ പള്‍സര്‍ സീരിസിനു മുകളിലുള്ള ആദ്യ ബൈക്കായിരുന്നു. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ്​ ബജാജി​ന്‍റെ പ​ൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി  ഡൊമിനറി​നെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നായിരുന്നു ബജാജിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇടയ്ക്ക് ഒരു ഘട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനെ കടത്തിവെട്ടിയെങ്കിലും ബജാജിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ആഭ്യന്തര വിപണിയില്‍ ഡോമിനര്‍ വളന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുള്ള ഡോമിനറിന്റെ പരസ്യം മോഡലിന് കുപ്രസിദ്ധിയും നല്‍കി. പുതിയ രൂപഭാവങ്ങളോടെ ഡൊമിനറിനെ വീണ്ടും അവതരിപ്പിക്കുന്നതിനു പിന്നില്‍ വിപണി പിടിക്കുകയാണ് ലക്ഷ്യമെന്നാണഅ റിപ്പോര്‍ട്ടുകള്‍.

ഡൊമിനറിന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ ബി എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ഡല്‍ഹി ഷോറൂമിലെ തുടക്കവില. പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക്​ പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ പുതിയ ബ്രാൻഡ് നാമത്തിൽ തന്നെ ബൈക്ക്​ പുറത്തിറക്കാൻ ബജാജ്​ പിന്നീട്​ തീരുമാനിച്ചു. അങ്ങനെ​ കരാ​ട്ടോ എന്ന ബ്രാൻഡ്​ നാമം​ പുതിയ ബൈക്കിന്​ നൽകാനായിരുന്നു ആദ്യപരിപാടി. എന്നാൽ അവസാനം കരാ​ട്ടോയും ഒഴിവാക്കി ബൈക്കിന്​ ഡോമിനർ എന്ന പേര്​ നൽകുകയായിരുന്നു. കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണു ബജാജ്  ‘ഡോമിനര്‍’എന്ന പേര് കണ്ടെത്തിയത്.

Bajaj Dominar Prices Hiked Yet Again

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനുംകരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. പരമാവധി വേഗം മണിക്കൂറില്‍ 165 കിലോമീറ്റര്‍. പൂര്‍ണമായ എല്‍ ഇ ഡി ഹെഡ്‌ലാംപ്, ഇന്ധന ടാങ്കിന് ഓക്‌സിലറി കണ്‍സോള്‍ സഹിതം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍, സ്ലിപ്പര്‍ ക്ലച്, ഇരട്ട ഡിസ്‌ക് ബ്രേക്ക്, എം ആര്‍ എഫ് റേഡിയല്‍ ടയറുകള്‍ തുടങ്ങിയവയൊക്കെ ഡൊമിനറിനെ വേറിട്ടതാക്കുന്നു. പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റിലാണ് ഡോമിനറിന്‍റെ നിര്‍മ്മാണം.

Bajaj Dominar Prices Hiked Yet Again

 

Follow Us:
Download App:
  • android
  • ios