ബുള്ളറ്റ് ആരാധകര്‍ സഹിക്കില്ല; എന്‍ഫീല്‍ഡിനെ 'ട്രോളി' വീണ്ടും ഡൊമിനോര്‍

First Published 23, Mar 2018, 5:13 PM IST
Bajaj Dominor new ad against Royal Enfield
Highlights
  • ബുള്ളറ്റിനെ ട്രോളി ഡൊമിനോറിന്‍റെ പുതിയ പരസ്യം

ബുള്ളറ്റ് ആരാധകര്‍ സഹിക്കില്ല, വീണ്ടും റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി പരസ്യയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഡോമിനോര്‍. ഇത്തവണ ബുള്ളറ്റിന് ദുര്‍ഘടമായ പാതകള്‍ കയറാനാവില്ലെന്നാണ് ഡൊമിനോറിന്‍റെ വാദം.

ബുള്ളറ്റിനെ ട്രോളി ബജാജ് ഡൊമിനോര്‍ പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യ വീഡിയോ ആണിത്. ഏത് ദുര്‍ഘട പാതയിലും എളുപ്പത്തില്‍ മുന്നേറാന്‍ ഡോമിനാറിന് സാധിക്കും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു. 

മുന്‍ പരസ്യങ്ങളിലെപ്പോലെ തന്നെ ആനപ്പുറത്തിരിക്കുന്ന റൈഡര്‍മാര്‍ക്കൊപ്പം ബുള്ളറ്റിന്‍റെ ശബ്ദമാണ് ഇത്തവണയും ബജാജ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുള്ളറ്റുകളുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്ന തരത്തിലുള്ള പരസ്യത്തിനെതിരെ ബുള്ളറ്റ് ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ബുള്ളറ്റിനെ കളിയാക്കിയുള്ള ഡൊമിനോറിന്‍റെ മറ്റ് പരസ്യങ്ങള്‍ കാണാം

loader