
20.76 ബിഎച്ച്പിയും 19.12 എൻഎം ടോർക്കും നൽകുന്ന 220സിസി സിങ്കിൾ സിലിണ്ടർ എൻജിന്‍ പൾസർ 220എഫിന് കരുത്തു പകരും. 5 സ്പീഡ് ഗിയർബോക്സാണ് ബൈക്കിന്. 260എംഎം ഡിസ്ക് ബ്രേക്ക് മുമ്പിലും 230എംഎം ഡിസ്ക് ബ്രേക്കു പിന്നിലുമുണ്ട്. 150 കിലോഗ്രാമാണ് ഭാരം.

2007ലാണ് ബജാജ് പൾസർ 220എഫിനെ ആദ്യം അവതരിപ്പിക്കുന്നത്. ഈ സെഗ്മെന്‍റില്‍ ബജാജിന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലായിരുന്നു ഇത്. പുതിയ ഡിസൈനില്‍ പ്രകടമായ മാറ്റങ്ങളില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ പിൻഭാഗത്തുള്ള ലൈറ്റ് ഓറഞ്ചിൽ നിന്നു നീല നിറമാക്കിയിട്ടുണ്ട്. സിൽവർ നിറത്തിന് പകരം എക്സോസ്റ്റിന് കറുപ്പുനിറം നൽകി. ബജാജിന്റെ പുതിയ പെയിന്റ് സ്കീമായ ലേസർ ബ്ലൂവാണ് 200 എഫിന്.

