ബജാജിന്റെ ഇതുവരെയുള്ള ബൈക്കുകളില്‍ ഏറ്റവും പവര്‍ കൂടിയ മോഡല്‍ ആണ് പള്‍സര്‍ സിഎസ് 400 അഥവാ ക്രൂയിസര്‍ സ്‌പോര്‍ട്ട് 400. 373.2 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിന്‍ഡറാണ് എന്‍ജിന്‍. കെടിഎം ഡ്യൂക്ക് 390 മോഡലിന് ശക്തനായ എതിരാളിയായിരിക്കും സിഎസ് 400.
3543 ബിഎച്ച്പിയാണ് സിഎസ് 400ന്റെ കരുത്ത്. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് സിഎസിന്. 175 കിലോമീറ്ററില്‍ സിഎസ് 400 കുതിക്കും. 30 കിലോമീറ്ററാണ് കമ്പനി നല്‍കുന്ന മൈലേജ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്‌സ്, മോണോഷോക്ക് സസ്‌പെന്‍ഷന്‍, ഇരു വീലിലും ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് തുടങ്ങിയ സവിശേഷതകളും സിഎസ് 400നുണ്ട്.
മസ്‌കുലര്‍ ബോഡിയും സൈറ്റലും ഈ കാളക്കൂറ്റനെ ബജാജിന്റെ സ്റ്റാറാക്കുമെന്നുറപ്പാണ്. ഹാലജന്‍ ഹെഡ് ലാംപും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍ഇഡി ലൈറ്റും ഈ ശ്രേണിയിലെ മറ്റൊരു വാഹനത്തിനുമില്ലാത്ത സ്‌പോര്‍ട്ടി ലുക്കാണ് നല്‍കുന്നത്. 1.50 ലക്ഷത്തിനും1.80 ലക്ഷത്തിനും ഇടയിലായിരിക്കും എക്‌സ്‌ഷോറൂം വില.
