ബൈക്കപകടത്തില്‍ കാൽ അറ്റ യുവാവ് മണിക്കൂറുകളോളം റോഡില്‍ കിടന്നു

First Published 13, Mar 2018, 10:41 PM IST
Bike accident
Highlights
  • ബൈക്കപകടം
  • കാൽ അറ്റ യുവാവ് മണിക്കൂറുകളോളം റോഡില്‍

ബെംഗളൂരുവിൽ വാഹനാപകടത്തിൽ കാൽ അറ്റുപോയ യുവാവ് സഹായിക്കാനാളില്ലാതെ നടുറോഡിൽ കിടന്നത് ഒരുമണിക്കൂറോളം. ബംഗാൾ സ്വദേശി മദൻലാലിനാണ് നായന്തഹളളിയിൽ ദുരനുഭവമുണ്ടായത്. സ്ഥലത്തുണ്ടായിരുന്നവരും അതുവഴി പോയവരും ഇയാളെ സഹായിക്കാൻ തയ്യാറായില്ല. ഒടുവിൽ ഒരു ട്രാഫിക് പൊലീസുകാരൻ മദൻ ലാലിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മദൻലാൽ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചായിരുന്നു അപകടം. കാർ ഓടിച്ചയാൾ നിർത്താതെ പോയി.

loader