കാര്‍ ഉപഭോക്താക്കളുടെയെല്ലാം കൈയ്യില്‍ സമാര്‍ട്ട് ഫോണുകള്‍ ഉണ്ട്, അപ്പോള്‍ താക്കോലിന് പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ് ബിഎംഡബ്ല്യു. നിലവില്‍ താക്കോല്‍ പോക്കറ്റില്‍ കരുതിയാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും, എങ്കില്‍ എന്തുകൊണ്ട് താക്കോല്‍ കൈയ്യില്‍ കരുതാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാം എന്ന ആശയത്തിലേക്ക് കമ്പനി എത്തിയത്.

കാറിലെ മള്‍ട്ടിമീഡിയ ഉപകരങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ നിലവില്‍ ബിഎംഡബ്ല്യു ഉപയോഗിച്ചുനരുന്നുണ്ട്. കൂടാതെ ബിഎംഡബ്ല്യു ഉപഭോക്താക്കള്‍ക്കുള്ള മറ്റ് സേവനങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വഴിയാക്കുന്നതിനെ കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വരുമെന്ന് പ്രതീക്ഷിക്കാം.